'എം.കെ ജിനചന്ദ്രന്‍ ആധുനിക വയനാടിന്റെ ശില്‍പി'
കല്‍പ്പറ്റ: ആധുനിക വയനാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി തന്റെ ജീവിതം മുഴുവന്‍സമയം നീക്കിവച്ച അതുല്യ പ്രതിഭയാണ് എം.കെ ജിനചന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജിനചന്ദ്ര ജന്മ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ജില്ലയിലെ 10 വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളായ കര്‍ഷക സംഗമം, വനിതാ സംഗമം, യുവജനസംഗമം, ആദിവാസി സംഗമം, വിദ്യാര്‍ഥി സംഗമം, ട്രേഡ് യൂനിയന്‍ സംഗമം, ജനപ്രതിനിധികളുടെ സംഗമം എന്നി പരിപാടികള്‍ ശതാബ്ദി വര്‍ഷം നടത്തുമെന്ന് ഡി.സി.സി പ്രഖ്യാപിച്ചു. എം.ഐ ഷാനവാസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, മാതൃഭൂമി ഡയറക്ടര്‍ എം.ജെ വിജയപത്മന്‍, എം.കെ ജിനചന്ദ്രന്‍, എം.കെ വിവേക്, എം.വി ശ്രേയാംസ്‌കുമാര്‍, ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.പി.എ കരീം, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സെക്രട്ടറി എം.സി സെബാസ്റ്റ്യന്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."