വിവാദമൊഴിയാതെ ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്; വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ഭരണം
സുല്‍ത്താന്‍ ബത്തേരി: വിവാദമൊഴിയാത്ത ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ഭരണം. കഴിഞ്ഞദിവസം ജോയിന്റ് രജിസ്ട്രാര്‍ സി.കെ ഗിരീശന്പിള്ളയാണ്് അഡ്മിനിസ്ട്രേറ്റീവ് ഭരണമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പിരിച്ചുവിടുന്നതിന് കാരണമായി പറയുന്നത്. ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസിലെ യൂനിറ്റ് ഇന്‍സ്പെക്ടര്‍ സി.ആര് സതിഷാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ്് ബാങ്ക് അഡ്മിനിസിട്രേറ്റീവ് ഭരണത്തിന് കീഴില്‍ വരുന്നത്.
കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ബാങ്കില്‍ നടന്ന നിയമനത്തില്‍ അഴിമതി നടത്തിയെന്നാരോപിച്ചാണ് ബാങ്ക് ഭരണസമിതി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പിരിച്ചുവിട്ട് സി.പി.എം നേതാവ് കെ. ശശാങ്കന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇതിനെതിരേ ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ ഗോപിനാഥന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അധികാര ദുര്‍വിനിയോഗ നടത്തിയെന്നാരോപിച്ച് ഭരണസമിതിയെ പിരിച്ചിവിട്ടിരിക്കുന്നത്. രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് കെ.കെ ഗോപിനാഥന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."