പാലിയേറ്റീവ് പ്രവര്‍ത്തനത്തോടൊപ്പം ഉന്നതവിജയം നേടി വിദ്യാര്‍ഥികള്‍
പാറക്കടവ്: പഠനത്തോടൊപ്പം സാന്ത്വന പരിപാലനത്തിലും മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം.
ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കന്‍ഡറിയിലെ ഒരു പറ്റം വിദ്യാര്‍ഥികളാണ് ഒഴിവ് ദിനങ്ങളില്‍ സ്‌കൂളിലെത്തി പാലിയേറ്റീവ് രംഗങ്ങളില്‍ സജീവമായത്. തന്റെ കൂട്ടുകാര്‍ ട്യൂഷനും കോച്ചിങിനുമായി വിവിധ സെന്ററിലേക്ക് പോകുമ്പോള്‍ സ്‌കൂളിലെ അലിവ് പാലിയേറ്റിവിലെ ഈ വിദ്യാര്‍ഥികള്‍ പോയത് നിര്‍ധനരായ രോഗികളെ വീട്ടിലെത്തി പരിചരിക്കാനായിരുന്നു.
എങ്കിലും അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍ പഠനത്തെ ബാധിച്ചില്ലന്ന് മാത്രമല്ല മികച്ച വിജയം നേടിയാണ് മികവ് തെളിയിച്ചത്.
ഈ വര്‍ഷത്തേയും കഴിഞ്ഞ വര്‍ഷങ്ങളിലേയും പരീക്ഷാഫലം. മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് ഉള്‍പ്പെടെ ഉയര്‍ന്ന വിജയമാണ് ഈ വളണ്ടിയര്‍ വിദ്യാര്‍ഥികള്‍ നേടിയത്.
കഴിഞ്ഞ എന്‍ട്രന്‍സ് പരീക്ഷയില്‍ 41 റാങ്ക് നേടിയ മന്‍സൂര്‍ ഈ യൂനിറ്റിന്റെ ലീഡറായിരുന്നു. ജീവകാരുണ്യവും പഠനവും ഒന്നിച്ച് കൊണ്ട് പോകുന്ന മാതൃക മറ്റ് സ്‌കൂളുകള്‍ക്ക് കൂടി പ്രചോദനമായെന്ന് പ്രിന്‍സിപ്പല്‍ കെ.സി റഷീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."