സഹകരണ മേഖലയെ ദുരിതത്തിലാക്കുന്ന ഇടതുനയം അപകടം: യു.ഡി.എഫ്
മലപ്പുറം: നോട്ട് നിരോധനംകൊണ്ട് നടുവൊടിഞ്ഞ സഹകരണമേഖലയെ രക്ഷിക്കുന്നതിന് പകരം വീണ്ടും ദുരിതത്തിലാക്കുന്ന നടപടിയുമായാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മലപ്പുറത്ത് ചേര്‍ന്ന യു.ഡി.എഫ് സഹകരണബാങ്കുകളുടെയും അര്‍ബന്‍ ബാങ്കുകളുടെയും പ്രസിഡന്റുമാരുടെ യോഗം അഭിപ്രായപ്പെട്ടു.
പ്രളയദുരിതാശ്വാസത്തിലേക്കായി ഓരോ സഹകരണബാങ്കുകളും ലക്ഷക്കണക്കിന് രൂപ ഇതിനോടകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ബാങ്കിന്റെ നന്മക്ക് വേണ്ടി ഷെയര്‍ എടുത്തവര്‍ക്ക് നല്‍കേണ്ട മുഴുവന്‍ ഡിവിഡന്റും ദുരിതാശ്വാസത്തിന് നല്‍കാന്‍ നിര്‍ബന്ധിക്കുകയാണ്.
ഈ മേഖലയിലെ ജീവനക്കാര്‍ ഉത്സവബത്തയും രണ്ട് ദിവസത്തെ ശമ്പളവും നേരത്തെ നല്‍കിയിട്ടുണ്ടെങ്കിലും വീണ്ടും ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായി ആവശ്യപ്പെടുന്നത് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടതുപോലെ പിടിച്ചുപറിയും കൊള്ളയുമാണെന്നും അതില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു.എ ലത്വീഫ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, ഇസ്മാഈല്‍ പി മൂത്തേടം, വി. സുധാകരന്‍, പി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, എ. അഹമ്മദ്കുട്ടി, അഡ്വ. എന്‍.സി ഫൈസല്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ഇ. അബൂബക്കര്‍, ശ്രീധരന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."