രാജ്നാഥ് സിങ് ഓഗസ്റ്റില്‍ പാകിസ്താന് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഓഗസ്റ്റില്‍ പാകിസ്താന് സന്ദര്‍ശിക്കും. ഓഗസ്റ്റ് 3,4 തിയ്യതികളില്‍ നടക്കുന്ന സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് രാജ്നാഥ് സിങ് പാകിസ്താനിലെത്തുന്നത്. ഇതു കൂടാതെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ഇന്ത്യന്‍ നേതാവ് പാകിസ്താന് സന്ദര്‍ശിക്കുന്നത്. കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ വധിച്ചതില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലുമാണ് രാജ്നാഥ് സിങിന്റെ പാകിസ്താന് സന്ദര്‍ശനം. കശ്മീരിലെ പ്രശ്നങ്ങള്‍ക്കെതിരെ പാക് പ്രധാനമന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയിരുന്നു. പാകിസ്താനാണ് കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് ഇന്ത്യയുടെ ആരോപണം.
സന്ദര്‍ശനത്തിനിടെ പാകിസ്താന് നേതാക്കളുമായി രാജ്നാഥ് സിങ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."