നെല്ലായ മാവുണ്ടിരിക്കടവ് റോഡിന്റെ കയ്യേറ്റം ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ സമരം: ആക്ഷന്‍ കമ്മിറ്റി
നെല്ലായ : മാവുണ്ടിരിക്കടവ് റോഡ് നവീകരണം ആരംഭിച്ച സ്ഥിതിക്ക് കയ്യേറ്റം ഒഴിപ്പിച്ച് ചുരുങ്ങിയത് 8 മീറ്റര്‍ വീതി ഉറപ്പ് വരുത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം റോഡ് ഉപരോധം ഉള്‍പ്പടെയുള്ള ശക്തമായ സമരവുമായി മുന്നോട്ട് പോകും. റോഡ് നവീകരണത്തില്‍ സ്ഥലം നഷ്ടപ്പെടുന്ന ഏതാനും പേരുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ജനകീയ മുന്നേറ്റത്തെ ദിശതിരിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് നെല്ലായ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അവുഞ്ഞിക്കാട് മൊയ്തീന്‍ കുട്ടി പറഞ്ഞു. നെല്ലായ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.സിന്ധു ( സി.പി.ഐ) അധ്യക്ഷയായി. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം, നെല്ലായ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എന്‍. ജനാര്‍ദ്ദനന്‍ (സി.പി.എം) കോണ്‍ഗ്രസ് നേതാവ് കെ. രാജീവ്, ബിജു മാസ്റ്റര്‍ (സി.പി.ഐ). ബാബു ദാസ് (ബി.ജെ.പി) മൂസ പേങ്ങാട്ടിരി സംസാരിച്ചു. എം.ടി.എ. നാസര്‍, ദിലീപ് പുലിമുഖം, എന്‍.കെ. രാജന്‍, പി.പരമേശ്വരന്‍, കെ.രായിന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ദീപക് കുമാര്‍, കളത്തില്‍ മാന, എ.കെ. മുഹമ്മദ് കുട്ടി, ഇന്ദിര ടീച്ചര്‍, സ്മിത മുല്ലപ്പറമ്പില്‍, അസ്മിയ അലി, ചന്ദ്രപ്രഭ, സംബന്ധിച്ചു. മേലായില്‍ വാപ്പുട്ടി സ്വാഗതവും പി.ടി.സന്തോഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."