അടിവാരത്ത് മദ്യ ദുരന്തം; ഒരാള്‍ മരിച്ചു, രണ്ടു പേരുടെ നില അതീവ ഗുരുതരം
കോടഞ്ചേരി: മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.രണ്ടു പേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നൂറാം തോടിന് സമീപം പാലക്കല്‍ ചെമ്പിലിയില്‍ കൊളംബന്‍ (65) ആണ് മരിച്ചത്. ഇതേ കോളനിയിലെ ഗോപാലന്‍ (40). ചെമ്പുകടവ് കോളനിയിലെ നാരായണന്‍ (60) എന്നീ രണ്ടു പേരെയാണ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൂന്നുപേരും. ഇവര്‍ വ്യാജ ചാരായം കഴിച്ചിരുന്നതായാണ് സൂചന. രാത്രിയോടെ ഇവര്‍ റോഡില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആദ്യം കൈതപൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രാത്രി ഒമ്പത് മണിയോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ആണ് കൊളംബന്‍ മരിച്ചത്. ഇന്നലെ വൈകിട്ട് എസ്റ്റേറ്റില്‍ നിന്ന് ജോലി കഴിഞ്ഞതിനു ശേഷം അങ്ങാടിയില്‍ പോയി വീട്ടില്‍ വന്നതിനു ശേഷം വീടിനു സമീപത്തെ പറമ്പില്‍ നിന്നാണ് മൂവരും മദ്യം കഴിച്ചതെന്ന് ദൃക്ഷ്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബോധാവസ്ഥയിലായ ഇവര്‍ എന്താണ് കഴിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവരുടെ രക്ത സാംപിളുകള്‍ ശേഖരിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. അമിതമായി കഴിച്ചത് കൊണ്ടാകാം കൊളംബന്റെ മരണത്തിന് കാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരിച്ച കൊളംബന്റെ ഭാര്യ ചിരുത ആറ് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. മകന്‍ കരുമുത്തന്‍ മുതുകാട്ടാണ് താമസം.
hooch tragedy in kodanchery
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."