മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുത്: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്
കൊല്ലം: ഏതൊരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ചു ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരുടേതായ അഭിപ്രായങ്ങളുണ്ട്. എഴുന്നൂറു വര്‍ഷം പഴക്കമുള്ള ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രത്തിന്റെ പവിത്രതയും നിലനിര്‍ത്തുമെന്നും അതിനനുസരിച്ചായിരിക്കും ബോര്‍ഡ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വംബോര്‍ഡിനു പുതിയ കമ്മിഷണറെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. കന്യാകുമാരിയിലെ വിവേകാനന്ദപാറ പോലെ കൊല്ലം തിരുമുല്ലവാരത്ത് കടലില്‍ ശ്രീരാമന്‍ മഴു എറിഞ്ഞു നില്‍ക്കുന്ന ശില്‍പ്പം സ്ഥാപിക്കും. ഇതിനെ ശ്രീരാമപാറ എന്നു അറിയപ്പെടാന്‍ ഇടയാക്കും. ദേശീയതലത്തിലുള്ള ആര്‍ക്കിടെക്ടിനെ ഉപയോഗിച്ചാണ് ശില്‍പ്പം നിര്‍മ്മിക്കുക. ബോര്‍ഡിനു കീഴിലുള്ള 1255 ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ക്ക് ഇന്‍ സര്‍വീസ് കോഴ്‌സ് എന്ന പോലെ പരിശീലനം നല്‍കാന്‍ തിരുവനന്തപുരത്ത് താന്ത്രികവിദ്യാപീഠം സ്ഥാപിക്കും. ദേവസ്വം ബോര്‍ഡു നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതു സംബന്ധിച്ചു ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അഭിപ്രായവും അദ്ദേഹം ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."