HOME
DETAILS

പെരുമ്പടന്ന മത്സ്യമാര്‍ക്കറ്റിനു സമീപത്തെ വാഹനപാര്‍ക്കിങ് യാത്രക്കാരെ വലയ്ക്കുന്നു

  
backup
May 20, 2017 | 10:03 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d



പറവൂര്‍: തിരക്കേറിയ പെരുമ്പടന്ന മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ റോഡരികിലെ അനധികൃത വാഹന പാര്‍ക്കിങ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. മല്‍സ്യമാര്‍ക്കറ്റിനായി പുതിയതായി കെട്ടിടം നിര്‍മിച്ചപ്പോള്‍ വന്ന അശാസ്ത്രീയതയാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. പെരുമ്പടന്ന കവലയില്‍ നിന്നും മല്‍സ്യമാര്‍ക്കറ്റിനു മുന്നിലൂടെ പോകുന്ന റോഡ് വളരെ ഇടുങ്ങിയതാണ്.
ഇതുവഴിയാണ്  പറവൂര്‍ വലിയ മാര്‍ക്കറ്റിലേക്ക് വാഹനങ്ങളും ആളുകളും പോകുന്നത്. വൈപ്പിന്‍,ചാത്തനാട് ഭാഗങ്ങളില്‍ നിന്നുള്ള ആളുകളും വാഹനങ്ങളും വടക്കേക്കര,ചിറ്റാറ്റുകര, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകാന്‍ എളുപ്പ മാര്‍ഗം തേടുന്നത് ഇതുവഴിയാണ്.
ഇതോടെ ഇവിടെ തിരക്ക് വര്‍ധിക്കുകയുംചെയ്തു. പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചപ്പോള്‍ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടെത്താതെയാണ് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ പെരുമ്പടന്ന മാര്‍ക്കറ്റില്‍ വരുന്നവരുടെ കാറുകളോ ഇരുചക്ര വാഹനങ്ങളോ പാര്‍ക്കുചെയ്യാന്‍ നിര്‍വാഹമില്ലാതായി. മീന്‍ വാങ്ങാന്‍ വരുന്നവരുടെ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളാണ് ഇടുങ്ങിയ റോഡുവക്കില്‍ പാര്‍ക്ക് ചെയ്യേണ്ടിവരുന്നത്.
ഇത് മിക്കവാറും ദിവസങ്ങളില്‍ കാല്‍ നട യാത്രക്കാരെയും വാഹനയാത്രക്കാരെയും വലക്കുകയാണ്. ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഒരു നോ പാര്‍ക്കിങ് ബോര്‍ഡാണ് അധികൃതര്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
ഇതിനിടെ പൊലിസിന്റെ വാഹന പരിശോധനയും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കായാണ്. റോഡില്‍ സ്ഥലപരിമിതി മൂലം മീന്‍ വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ നോ പാര്‍ക്കിങ് ബോര്‍ഡിന്റെ അടിയില്‍ വയ്‌ക്കേണ്ട സാഹചര്യമാണ്.
ഇത്തരത്തില്‍ വാഹനങ്ങള്‍ വച്ച് പോകുന്നവരില്‍ നിന്നും പൊലിസ് പിഴ ചുമത്തുന്നതായി പരാതി ഉയരുന്നുണ്ട്. നഗരസഭയുടെ ദീര്‍ഘ വീക്ഷണമില്ലായ്മക്കും പിടിപ്പുകേടിനും പിഴ ഒടുക്കേണ്ടിവരുന്നത് മാര്‍ക്കറ്റില്‍ എത്തുന്ന ഉപഭോക്താക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  11 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  11 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  11 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  11 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  11 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  11 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  11 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  11 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  11 days ago
No Image

അമിത ജോലിഭാരം; ഉത്തർ പ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് ബിഎൽഒ; ​ഗുരുതരാവസ്ഥയിൽ

National
  •  11 days ago