HOME
DETAILS

പ്രളയം: ജില്ലയിലെ ജലസേചന സംവിധാനങ്ങളുടെ അടിയന്തര പുനസ്ഥാപനത്തിന് മാസ്റ്റര്‍ പ്ലാന്‍

  
Web Desk
September 23 2018 | 11:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8


തൃശൂര്‍: പ്രളയത്തില്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത ജില്ലയിലെ ജലസേചനസംവിധാനങ്ങളുടെ  അടിയന്തിര പുന:സ്ഥാപനത്തിന് മാസ്റ്റര്‍ പ്ലാന്‍.
 കൃഷിയും കുടിവെള്ള വിതരണവും പഴയ പോലെ നടക്കണമെന്ന് മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ റഗുലേറ്ററുകളും അത്യാധുനിക രീതിയിലുളള സംവിധാനത്തോടെ പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചു. കോള്‍പ്പാടങ്ങളില്‍ ഉപ്പുവെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പ്രളയത്തില്‍ തകര്‍ന്ന മുനയം, എനമാവ്, ഇടിയഞ്ചിറ ബണ്ടുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥതിയിലാക്കും.
ഇതിനായി 94 ലക്ഷംരൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തികള്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ ഒക്‌ടോബര്‍ 15 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
തകര്‍ന്ന ചീരക്കുഴി ഡാമിന്റെ താല്‍ക്കാലിക പുനര്‍നിര്‍മാണത്തിന് 55 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പണിതുടങ്ങി രണ്ടാഴ്ച്ചയ്ക്കകം നിര്‍മാണം പൂര്‍ത്തീകരിക്കും. പീച്ചി ജലസേചനപദ്ധതിയുടെ കനാല്‍ നവീകരണം ഉള്‍പ്പടെയുള്ള പുനര്‍നിര്‍മാണത്തിന് മൂന്ന്‌കോടിരൂപയുടെ പദ്ധതിയാണുള്ളത്. ഇടതുകനാലിനാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നതെന്നതിനാല്‍ ഇതിന്റെ പുനര്‍നിര്‍മാണം അടിയന്തരമായി നടത്തണമെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
ഒരുകോടി പത്തുലക്ഷം രൂപ ചെലവില്‍ എട്ടുമന ഇല്ലിക്കല്‍ ബണ്ടിന്റെ താല്‍ക്കാലിക പുനര്‍നിര്‍മാണം നടത്തി ജലസേചനയോഗ്യമാക്കും. ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നാളെമുതല്‍ ആരംഭിക്കും. ഇതിനായി ഇരുമന്ത്രിമാരും ഇന്ന് (സെപ്റ്റംബര്‍ 24) ഇല്ലിക്കല്‍ ബണ്ട് സ്ഥലം സന്ദര്‍ശിക്കും. പ്രദേശത്ത് റോഡുനിര്‍മാണം നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണെന്നും ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
 ജില്ലയിലെ കനാലുകളുടെ പുനര്‍നിര്‍മാണത്തിന് എസ്റ്റിമേറ്റ്‌നല്‍കാന്‍ അതാത് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു.
ജില്ലയിലെ ജലസേചനത്തിനായി ഉപയോഗിക്കുന്ന  82 മോട്ടോറുകള്‍ക്കാണ് പ്രളയത്തില്‍ കേടുപാടു സംഭവിച്ചത്. ഇതുള്‍പ്പടെ ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, മോട്ടോറുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കും. എല്ലാ ജലസേചന പദ്ധതികള്‍ക്കും ആവശ്യമായ വൈദ്യുതി ഉറപ്പുവരുത്താന്‍ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി.
 ജില്ലയിലെ പുഴകളുടെ പ്രളയാനന്തര അവസ്ഥ നേരിട്ടു മനസിലാക്കാന്‍ ഇരുമന്ത്രിമാരുടെയും നേതൃത്വത്തില്‍ തുലാവര്‍ഷത്തിന് മുന്‍പ് പുഴ യാത്ര നടത്താനും തീരുമാനിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ, ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ബാബുസേവ്യര്‍, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  14 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  29 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  3 hours ago