HOME
DETAILS

രാഹുലിനുമേല്‍ സമ്മര്‍ദവുമായി കോണ്‍ഗ്രസില്‍ കൂട്ടരാജി

  
backup
June 28, 2019 | 6:07 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%b5

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരുന്നതിന് രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ രാജി തന്ത്രവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇതിന്റെ ഭാഗമായി എ.ഐ.സി.സി നിയമ വിഭാഗം തലവന്‍ വിവേക് തന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരും ഇന്നലെ രാജിവച്ചു.
ചുരുങ്ങിയത് 80 നേതാക്കളെങ്കിലും രാജിവച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ മഹിളാകോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരും ഉള്‍പ്പെടും. രാഹുലിന് പുതിയ ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്നും തന്‍ഹ ആവശ്യപ്പെട്ടു. രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന രാഹുലിന്റെ കടുംപിടുത്ത നിലപാട് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ, കമല്‍നാഥ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നേതാക്കള്‍ രാജിയിലൂടെ സമ്മര്‍ദവുമായി രംഗത്തെത്തിയത്.


പാര്‍ട്ടിയിലെ സ്തംഭനം നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ തന്‍ഹ രാഹുലിന് പുതിയ സംഘത്തെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രാഹുലിന്റെ നിലപാട് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലിയും ഇന്നലെ വ്യക്തമാക്കി. അതിനാല്‍ പ്രവര്‍ത്തക സമിതി ചേര്‍ന്ന് വേഗത്തില്‍ മറ്റൊരാളെ തെരഞ്ഞെടുക്കണമെന്നും അനിശ്ചിതത്വം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ പദവിയില്‍ തുടരാമെന്ന് സമ്മതിച്ച രാഹുല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ എത്രയും പെട്ടെന്ന് പകരക്കാരനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്.


രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തന്റെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും രാഹുല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് അറിയിച്ചത്. ലോക്‌സഭാ നേതൃസ്ഥാനം ഏറ്റെടുക്കാനും രാഹുല്‍ തയാറായിരുന്നില്ല. നേതാക്കളൊക്കെയും യോഗത്തിലും അല്ലാതെയും രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമം തുടരുമ്പോഴും യു.പി.എ അധ്യക്ഷ സോണിയ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. രാഹുലിന് മേല്‍ അധിക സമ്മര്‍ദം വേണ്ടെന്നും രാഹുല്‍ തീരുമാനിക്കട്ടെയെന്നുമാണ് സോണിയയുടെ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍: പുതിയ അധ്യയന വര്‍ഷത്തേക്ക് ടീച്ചേഴ്‌സിനെ വേണം | UAE Teaching Jobs

Abroad-career
  •  a month ago
No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ജില്ലയില്‍ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

Kerala
  •  a month ago
No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  a month ago
No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  a month ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  a month ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a month ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  a month ago
No Image

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയില്‍ നിറവ്യത്യാസം; തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളിലെ എസ്.ഐ.ആറും ബി.ജെ.പിയുടെ വിജയവും തമ്മില്‍ ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്

National
  •  a month ago
No Image

മുൻ മന്ത്രി രാജീവിന്റെ തുറന്നുപറച്ചിൽ: ലക്ഷ്യമിടുന്നത് സി.പി.എമ്മിലെ പൊളിച്ചെഴുത്തോ?

Kerala
  •  a month ago