ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍
അബുദബി: യു.എ.ഇയില്‍ വ്യാപകമായി ലഹരിമരുന്ന് വില്‍പ്പന നടത്താനുള്ള അന്താരാഷ്ട്ര സംഘത്തിന്റെ നീക്കം സുരക്ഷാ സേന തകര്‍ത്തു. നാഷണല്‍ ആന്റിനാര്‍ക്കോട്ടിക് അതോറിറ്റിയും റാസല്‍ഖൈമ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് സംഘത്തെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ നിരീക്ഷണത്തിലാണ് സംഘം കുടുങ്ങിയത്. ലഹരിമരുന്ന് കടത്തുന്നതിനിടെ സംഘത്തിലെ രണ്ട് പേരെ ആദ്യം പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിദേശത്ത് ഇരുന്ന് സംഘത്തെ നിയന്ത്രിക്കുന്ന പ്രധാന കണ്ണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ വിപുലമായ അന്വേഷണത്തിലും പരിശോധനയിലും അബുദാബി, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നായി 21 പേരെ കൂടി പിടികൂടുകയായിരുന്നു. വന്‍തോതില്‍ മരിജുവാന, ഹാഷിഷ് ഓയില്‍, സിന്തറ്റിക് കന്നാബിനോയിഡ് പേപ്പറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ ലഹരിവസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ലഹരി മാഫിയകളെ അമര്‍ച്ച ചെയ്യാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള മികച്ച ഏകോപനം സഹായകമായെന്ന് അധികൃതര്‍ വ്യക്തമാക്കി.
English Summary: UAE authorities have foiled a major drug trafficking plot, arresting 23 suspects and seizing significant quantities of narcotics in a nationwide coordinated operation. The operation, overseen by the Federal Narcotics Prosecution and the National Anti-Narcotics Authority, was carried out in coordination with Ras Al Khaimah Police General Headquarters and other competent security agencies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."