എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ശരീരസൗന്ദര്യ മത്സര വിജയി ഷിനു ചൊവ്വയ്ക്ക് പൊലിസില്‍ എസ്.ഐയായി നിയമനം നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ പരിശീലനം നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. വിഷയത്തില്‍ ഡി.ജി.പിയോട് ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി.
അന്താരാഷ്ട്ര ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനുമാണ് സബ് ഇന്‍സ്‌പെക്ടര്‍മാരായി (എസ്‌ഐ) പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയത്. കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട വ്യക്തിക്കും പരീക്ഷയില്‍ പങ്കെടുക്കാത്ത ആള്‍ക്കുമാണ് നിയമനം നല്‍കിയിരുന്നത്.
ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആളാണ് ഷിനു ചൊവ്വ. പൊലിസിലെ കായികക്ഷമതാ പരീക്ഷയില്‍ (Physical Efficiency Test) ഷിനു പരാജയപ്പെട്ടതോടെ നിയമനം പ്രതിസന്ധിയിലായിരുന്നു. പിന്നാലെ ആംഡ് പൊലിസ് ബറ്റാലിയനില്‍ ഇന്‍സ്‌പെക്ടര്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചായിരുന്നു ഷിനുവിന് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഒളിമ്പ്യന്‍ എം. ശ്രീശങ്കറിന് നിയമനം നല്‍കണമെന്ന ഡിജിപിയുടെ ശുപാര്‍ശ മറികടന്നാണ് ഷിനു ചൊവ്വയെയും മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേഷ് നടേശനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലുള്ള കായിക നിയമന ചട്ടങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടായിരുന്നു ഈ നടപടി. എന്നാല്‍, ഇതില്‍ ചിത്തരേഷ് നടേശന്‍ പരീക്ഷയില്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
A major controversy has emerged over the alleged irregular appointment of a Sub-Inspector (SI). Authorities have reportedly decided to remove Shinu Chovva from service after finding that the appointment was made in violation of established recruitment rules.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."