HOME
DETAILS

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ജില്ലയില്‍ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

  
June 17, 2026 | 5:14 AM

palakkad-dengue-death-third-fatality-reported-within-a-week

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹനന്‍(42) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണമാണ് ഇത്. 

മഴക്കാലം വര്‍ധിച്ചതോടെ കൊതുകുകളുടെ പ്രജനനം കൂടിയതാണ് ഡെങ്കിപ്പനിക്ക് കാരണം. ദിനംപ്രതി ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുപോലെ ഡെങ്കി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ അനാവശ്യമായി കളിക്കുവാനോ പുറത്തുവിടാനോ പാടില്ലെന്നാണ് നിര്‍ദേശം. 

കാലവര്‍ഷം സജീവമായതും ഇടവിട്ട് പെയ്യുന്ന മഴയും കാരണം അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനമാണ് രോഗവ്യാപനത്തിന് കാരണം. തുറസായ സ്ഥലങ്ങളിലും വീട്ടുപരിസരങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുന്ന് ഡെങ്കി പരത്തുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ പ്രത്യേകം സര്‍വേ നടത്തുന്നുമുണ്ട്.

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

വീടുകളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക

ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങള്‍, കൂളറുകള്‍, ചെടിച്ചട്ടികള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം
ടെറസിലോ സണ്‍ഷെയ്ഡിലോ വീഴുന്ന ഇലകള്‍ കാരണം വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക

രോഗലക്ഷണങ്ങള്‍

പെട്ടെന്ന് ഉണ്ടാകുന്ന കടുത്ത പനി

അസഹനീയമായ തലവേദന
കണ്ണുകള്‍ക്ക് പിന്നിലെ വേദന

കണ്‍ഗോളങ്ങള്‍ ചലിപ്പിക്കുമ്പോള്‍ വേദന കൂടുന്നു
ശരീരത്തില്‍ ചുവന്ന പാടുകള്‍

കടുത്ത ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  3 hours ago
No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  3 hours ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  3 hours ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  3 hours ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  4 hours ago
No Image

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയില്‍ നിറവ്യത്യാസം; തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന

Kerala
  •  4 hours ago
No Image

പശ്ചിമ ബംഗാളിലെ എസ്.ഐ.ആറും ബി.ജെ.പിയുടെ വിജയവും തമ്മില്‍ ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്

National
  •  4 hours ago
No Image

മുൻ മന്ത്രി രാജീവിന്റെ തുറന്നുപറച്ചിൽ: ലക്ഷ്യമിടുന്നത് സി.പി.എമ്മിലെ പൊളിച്ചെഴുത്തോ?

Kerala
  •  4 hours ago
No Image

ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശം; ഒടുവില്‍ എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം

Kerala
  •  4 hours ago
No Image

തെരഞ്ഞെടുപ്പു തോൽവി: ഗോവിന്ദനെതിരേ സി.പിഎമ്മിൽ പടയൊരുക്കം, പരോക്ഷ വിമർശനവുമായി എം.എ ബേബി

Kerala
  •  4 hours ago