HOME
DETAILS

തെരഞ്ഞെടുപ്പു തോൽവി: ഗോവിന്ദനെതിരേ സി.പിഎമ്മിൽ പടയൊരുക്കം, പരോക്ഷ വിമർശനവുമായി എം.എ ബേബി

  
സുരേഷ് മമ്പള്ളി
June 17, 2026 | 3:49 AM

cpm faces internal dissent against mv govindan

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിൽ ബ്രാഞ്ച് തലം മുതൽ പൊളിറ്റ്ബ്യൂറോ വരെ പരിശോധനകളും ചർച്ചകളും വിമർശനങ്ങളും തുടരുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരേ പാർട്ടിയിൽ പടയൊരുക്കം ശക്തം. ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഉന്നംവയ്ക്കുന്നത് എം.വി ഗോവിന്ദനെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും. തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് പേരെടുത്ത് പറയാതെ കഴിഞ്ഞദിവസം മലപ്പുറത്താണ് എം.എ ബേബി എം.വി ഗോവിന്ദനെതിരേ ഒളിയമ്പെയ്തത്. 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു ഗോവിന്ദനെതിരേ ബേബിയുടെ മുനവച്ച വാക്കുകൾ. 
 എം.വി ഗോവിന്ദനെതിരേ എം.എ ബേബി ഉന്നയിച്ച വിമർശനം ഒറ്റപ്പെട്ടതല്ല. കനത്ത തെരഞ്ഞെടുപ്പു തേൽവിക്കു കാരണം പ്രചാരണതന്ത്രങ്ങളിലും നയങ്ങളിലും സംഭവിച്ച പാളിച്ചകളാണെന്ന തുറന്നുപറച്ചിലുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ പി.രാജീവും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണി പ്രധാനമായും ഉയർത്തിയ 'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ജനങ്ങളിൽ വിപരീതഫലമാണ് ഉണ്ടാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്നുതന്നെയാണ് പാർട്ടി വിലയിരുത്തൽ. ഇത് ജനങ്ങൾക്കിടയിൽ അഹങ്കാരത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ മറ്റൊരു തരത്തിലുള്ള ബോധം രൂപപ്പെടാൻ കാരണമായെന്നും പി. രാജീവ് വ്യക്തമാക്കി. എം.വി ഗോവിന്ദൻ വഴിയാണ് കനഗോലു ടീമിനെ പ്രചാരണമുദ്രാവാക്യം തയാറാക്കാൻ നിയോഗിച്ചതെന്നും പാർട്ടി നേതൃത്വത്തിലെ ചിലർ മേൽകമ്മിറ്റികളിൽ ആരോപണമുന്നയിച്ചിരുന്നു.  എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി കസേരയിലെത്തിയതിൽ തുടക്കം മുതൽ അതൃപ്തിയുള്ള കണ്ണൂരിൽ നിന്നുള്ള നേതാവുൾപ്പെടെ ഈ പടയൊരുക്കത്തിനു പിന്നിലുണ്ടെന്നറിയുന്നു.

തളിപ്പറമ്പിലെ തോൽവി: ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് എം.എ ബേബി
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലുണ്ടായ തോൽവിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.എ ബോബി. നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നിയാൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്നായിരുന്നു ബേബി പറഞ്ഞത്. മലപ്പുറത്ത് ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശം; ഒടുവില്‍ എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം

Kerala
  •  3 hours ago
No Image

അമാല പദ്ധതി: സഊദിയില്‍ ആദ്യത്തെ ആഡംബര റിസോര്‍ട്ട് തുറന്നു; പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജത്താല്‍ 

Saudi-arabia
  •  3 hours ago
No Image

റേഷൻ വിതരണത്തിലെ ക്രമക്കേട്; റേഷന്‍ കടകളിലും സപ്ലൈകോ ഗോഡൗണുകളിലും വിജിലന്‍സിന്റെ മിന്നല്‍പരിശോധന

Kerala
  •  3 hours ago
No Image

എസ്‌.കെ.ജെ.എം.സി.സി ആദർശ കാംപയിന്‍: മധ്യമേഖല സമ്മേളനം ഇന്ന് ജിഫ്‍രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago
No Image

പ്ലസ് വൺ പ്രവേശനം: സ്കൂളുകൾ അധിക ഫീസിടാക്കിയാൽ അറിയിക്കാം; കർശന നടപടി

Kerala
  •  3 hours ago
No Image

മൂവാറ്റുപുഴയില്‍ യുവതിക്ക് നേരെ ആക്രമണശ്രമം; മാരകായുധങ്ങളുമായി ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്റര്‍, 5 യുവാക്കള്‍ പിടിയില്‍

Kerala
  •  3 hours ago
No Image

മുനമ്പം വഖ്ഫ് ഭൂമി: മന്ത്രാലയത്തിന് വിശദ മറുപടി നൽകിയെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ, വഖ്ഫ് ഭൂമി അല്ലെന്നത് മുഖ്യമന്ത്രിയുടെ സ്വന്തം അഭിപ്രായം

Kerala
  •  3 hours ago
No Image

ടെലിഗ്രാമിന് കേന്ദ്രപ്പൂട്ട്: പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കി ഗൂഗിള്‍, ആപ്പിളിനും നിര്‍ദേശം

Kerala
  •  3 hours ago
No Image

മാന്ത്രികക്കാലിൽ വിജയത്തുടക്കം - അൾജീരിയയെ തകർത്ത് ലോകചാംപ്യന്മാർ തുടങ്ങി

Football
  •  3 hours ago
No Image

യുഎഇയിൽ കനത്ത ചൂട് തുടരുന്നു; താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും

Weather
  •  3 hours ago