HOME
DETAILS
MAL
ദേശീയ ദിന ലീവ് സ്വകാര്യ മേഖലക്കും ബാധകം; സഊദി തൊഴിൽ മന്ത്രി
backup
September 23 2018 | 15:09 PM
റിയാദ്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് പ്രഖ്യാപിച്ച രണ്ടാം ദിനത്തിലെ ലീവ് ഗവൺമെൻറ് സ്ഥാപനങ്ങൾക്ക് പുറമെ രാജ്യത്തെ സ്വകാര്യ മേഖലക്കും ബാധകമാണെന്ന് സഊദി തൊഴിൽ വികസന സാമൂഹ്യ മന്ത്രി അഹമ്മദ് അൽ രാജ്ഹി വ്യക്തമാക്കി. ദേശീയ ദിനത്തോടനുബന്ധിച്ചു നേരത്തെ ഞായറാഴ്ച മാത്രമായിരുന്നു അവധിയുണ്ടായിരുന്നത്. ഇതാണ് ഈ വർഷം സൽമാൻ രാജാവ് തിങ്കളാഴ്ച്ച കൂടി നീട്ടിയത്. ഇതോടെ ഈ വർഷം സ്വകാര്യ മേഖലക്ക് ലഭിച്ച അവധിയുടെ എണ്ണം പന്ത്രണ്ടായി. നിലവിൽ രണ്ടു പെരുന്നാളുകൾക്കും അഞ്ചു ലീവുകൾ വീതവും ദേശീയ ദിനത്തിന് ഒരു ലീവുമായിരുന്നു അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."