മധ്യപ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലാന്‍ ക്രിക്കറ്റ് ബാറ്റുമായി വീണ്ടും ബി.ജെ.പി നേതാവ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫിസില്‍ ഉദ്യോഗസ്ഥര്ക്കെതിരേ ബാറ്റേന്തി ബി.ജെ.പി യുവമോര്‍ച്ചാ നേതാവ്. അഴിമതിക്കെതിരേ സന്ദേശം നല്‍കാനെന്ന പേരില്‍ ദാമോഹ് ബി.ജെ.പി യുവമോര്‍ച്ചാ പ്രസിഡന്റായ വിവേക് അഗര്‍വാളാണ് മുനിസിപ്പാലിറ്റിയിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് പണവും മസില് പവറും ഇല്ലാതെ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും പറഞ്ഞ ഇയാള്‍ ചെയ്യുന്ന ജോലികള്‍ സത്യസന്ധമായും വേഗതയോടും പൂര്‍ത്തിയാക്കിയാല്‍ തനിക്ക് ബാറ്റ് ഉപയോഗിക്കേണ്ടി വരില്ലെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു.
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ മകനും എം.എല്‍.എയുമായ ആകാശ് വിജയ് വര്‍ഗീയ ബാറ്റ് കൊണ്ട് അടച്ചതിന് പിന്നാലെയാണ് ഇങ്ങനൊരു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."