സഊദി കിരീടാവകാശി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി
സുപ്രധാന മേഖലയില്‍ ബന്ധം ശക്തമാക്കും
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 കൂട്ടായ്മയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പഴാണ് ഇരു രാഷ്ട്ര നേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ചയില് സുപ്രധാന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ധാരണയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ, വ്യാപാര ബന്ധം, നിക്ഷേപം, ഊര്‍ജ്ജം, തീവ്രവാദ ഭീഷണികളെ നേരിടാന്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‌കൊള്ളുന്നതായിരുന്നു ചര്‍ച്ചകള്‍.
നിലവില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ നല്‍കുന്ന രാജ്യമാണ് സഊദി അറേബ്യ. എന്നാല്‍ ഇതിനുമപ്പുറം, തന്ത്രപരമായ പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ട് ബന്ധം വിപുലീകരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. 'വിലമതിക്കാനാവാത്ത തന്ത്ര പങ്കാളി'. പ്രധാനമന്ത്രി നരേന്ദ്രമോദി സഊദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദുമായി ജി 20 സമ്മിറ്റിനിടെ കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജ സുരക്ഷ, ഭീകരവാദത്തിനെതിരായ സഹകരണം എന്നിവ ചര്‍ച്ച ചെയ്തു.വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. കിരീടാവകാശിയായി ചുമതലയേറ്റ ശേഷം ആദ്യമായി സല്‍മാന്‍ രാജകുമാരന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഹജ്ജ് ക്വാട്ട കൂട്ടിയതടക്കം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ആന്‍ ഒപ്പു വെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."