HOME
DETAILS

കൊവിഡ്: അധികാരമേറ്റാല്‍ രാജ്യം അടച്ചിടില്ലെന്ന് ബൈഡന്‍

  
backup
November 21 2020 | 02:11 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d

വാഷിങ്ടണ്‍: ജനുവരിയില്‍ അധികാരമേറ്റാല്‍ കൊവിഡിനെതിരേ മാസ്‌ക് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെങ്കിലും രാജ്യം പൂര്‍ണമായി അടച്ചിടില്ലെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡണ്‍.
കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും അത്യന്താപേക്ഷിതമാണ്. എന്നാല്‍ അത് രാജ്യം അടച്ചിട്ടാവില്ല. സ്ഥിതി സങ്കീര്‍ണമായ പ്രത്യേക മേഖലകള്‍ അടച്ചിടുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍മാരില്‍ ഭൂരിഭാഗവും രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന പക്ഷക്കാരാണ്. രാജ്യം നാളിതുവരെ കാണാത്ത പ്രതിസന്ധിയെയാണ് മഹാമാരിയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും യു.എസ് സ്‌റ്റേറ്റ് ഗവര്‍ണര്‍മാരില്‍ പ്രമുഖരുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതുവരെ രാജ്യത്ത് രണ്ടരലക്ഷം മനുഷ്യരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതിനെ ഒരു രാഷ്ട്രീയ പ്രസ്താവനയായി കാണാനാവില്ല.
മാസ്‌ക് ധരിക്കുകയെന്നത് രാജ്യസ്‌നേഹത്തിന്റെ ഭാഗമായി കാണേണ്ടതാണ്. 1.16 കോടി യു.എസ് പൗരന്മാരെയാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നതെന്നും ബൈഡണ്‍ പറഞ്ഞു.
ദിനേന 1.62 ലക്ഷം പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ പല സംസ്ഥാനങ്ങളും കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ നിരാശ

Kerala
  •  23 days ago
No Image

11 പേര്‍ കൊല്ലപ്പെട്ട സ്വീഡനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  23 days ago
No Image

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം; നവീകരിച്ച പട്ടികയ്ക്ക് അംഗീകാരം; ആദ്യഘട്ടത്തില്‍ 242 വീടുകള്‍

Kerala
  •  23 days ago
No Image

ഭക്ഷ്യസുരക്ഷാനിയമം തുടര്‍ച്ചയായി ലംഘിച്ചു; ഭക്ഷണശാല അടച്ചുപൂട്ടി അബൂദബി ഫുഡ് സേഫ്റ്റി അതോറിറ്റി

uae
  •  23 days ago
No Image

വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്; പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശം

International
  •  23 days ago
No Image

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

Kerala
  •  23 days ago
No Image

കൊല്ലത്ത് ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു

Kerala
  •  23 days ago
No Image

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Kerala
  •  23 days ago
No Image

'പകുതി വിലയ്ക്ക് സ്കൂട്ടര്‍' തട്ടിപ്പ് കേസിൽ വാര്‍ഡ് കൗൺസിലറടക്കം പ്രാദേശിക സിപിഎം നേതാക്കളും പ്രതികൾ

Kerala
  •  23 days ago
No Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 30 വർഷം തടവ്

Kerala
  •  23 days ago