ബൈക്ക് യാത്രികര്‍ക്കു നേരെ ചീറിയടുക്കുന്ന കടുവ: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വയനാട്ടില്‍ നിന്നുള്ള ഭീതിപ്പെടുത്തുന്ന ദൃശ്യം
സുല്‍ത്താന്‍ ബേത്തരി: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നവര്‍ക്ക് നേരെ കടുവ പാഞ്ഞടുത്തു. സുല്‍ത്താന്‍ ബേത്തരി- പുല്‍പ്പള്ളി റോഡില്‍ പാമ്പ്ര എസ്റ്റേറ്റിന് സമീപത്താണ് ആശ്ചര്യവും ഒപ്പം ഭീതിയും ഉളവാക്കുന്ന സംഭവം നടന്നത്.
ശനിയാഴ്ച പകല്‍ സമയത്താണ് സംഭവം. പാമ്പ്ര എസ്റ്റേറ്റിന് സമീപത്തുകൂടി കടന്നുപോകുന്ന സംസ്ഥാനപാതയിലൂടെ യാത്ര ചെയ്ത ബൈക്ക് യാത്രികര്‍ക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. പിന്നിലുള്ളയാള്‍ കാടിന്റെ ദൃശ്യഭംഗി പകര്‍ത്തുന്നതിനിടെയാണ് കാമറക്ക് മുന്നിലേക്ക് കടുവയുടെ അപ്രതീക്ഷിത വരവ്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/06/WhatsApp-Video-2019-06-29-at-9.09.51-PM.mp4"][/video]
കടുവയുടെ സ്റ്റാര്‍ട്ടിങ് സെക്കന്റുകള്‍ പിഴച്ചതാണ് യാത്രക്കാര്‍ക്ക് രക്ഷകയായത്. പിന്നീട് ഇവര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ ഇതുവഴി ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."