HOME
DETAILS
MAL
കോണ്‍ഗ്രസ് ധര്‍ണ ജൂലൈ 5ന്
backup
June 29 2019 | 18:06 PM
തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭ അധ്യക്ഷക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും രാജ്കുമാര് വധക്കേസിലെ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റത്തിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കുന്നു.
ജൂലൈ 5ന് രാവിലെ 11ന് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും കൂട്ടധര്‍ണ നടത്തും. സമരപരിപാടികളുടെ പ്രാരംഭഘട്ടമെന്ന നിലയ്ക്കാണ് കൂട്ടധര്ണകള് സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള സമരപരിപാടികള്‍ ഏഴിന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി തീരുമാനിക്കും. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."