'ഇന്ന് ' മാസികയ്ക്ക് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം
മലപ്പുറം: വിലയോ വരിസംഖ്യയോ ഈടാക്കാതെ 1981 ഡിസംബര്‍ മുതല്‍ മണമ്പൂര്‍ രാജന്‍ബാബുവിന്റെ പത്രാധിപത്യത്തില്‍ മലപ്പുറത്തുനിന്നു പ്രസിദ്ധപ്പെടുത്തുന്ന 'ഇന്ന് ' മാസികയ്ക്കു ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം. ഏറ്റവുമധികം കാലം പിന്നിട്ട ഇന്‍ലന്‍ഡ് മാഗസിന്‍ എന്നതാണ് ലിംകയുടെ അംഗീകാരം.
എം.ടി. വാസുദേവന്‍ നായര്‍, അക്കിത്തം, ഒ.വി വിജയന്‍, ഒ.എന്‍.വി, കമലാ സുരയ്യ, ടി. പത്മനാഭന്‍, സി. രാധാകൃഷണന്‍, സുഗതകുമാരി, പുനത്തില്‍ കുഞ്ഞബ്ദുല്ല, എം.കെ സാനു, ആറ്റൂര്‍ രവി വര്‍മ, സച്ചിദാനന്ദന്‍, എം. മുകുന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, വി.ആര്‍ സുധീഷ്, പി. സുരേന്ദ്രന്‍, അശോകന്‍ ചരുവില്‍, കെ. ജയകുമാര്‍, കെ.ആര്‍ മീര, പ്രഭാവര്‍മ, റഫീഖ് അഹമ്മദ്, ജെ.ആര്‍ പ്രസാദ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാനസി, അഷിത, ആലങ്കോട് ലീലാകൃഷ്ണന്‍, പി.കെ ഗോപി, പായിപ്ര രാധാകൃഷ്ണന്‍, പി.കെ പാറക്കടവ്, കെ.പി രാമനുണ്ണി, ഗ്രേസി തുടങ്ങിയവര്‍ 'ഇന്നി'ലെ രചയിതാക്കളാണ്. 100 പോസ്റ്റുകാര്‍ഡും വര്‍ണഫലകവുമാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."