വാണിജ്യ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നാളെ മുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴി
കോഴിക്കോട്: വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തല്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നിര്‍വഹിക്കും.
നാളെ മുതലാണ് ഈ സംവിധാനം നിലവില്‍ വരിക. നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫിസുകളില്‍ ഈ സേവനം ലഭ്യമാകും. ചേംബര്‍ ഓഫ് കോമേഴ്‌സും സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും യു.എ.ഇ എംബസി അറ്റസ്റ്റേഷനും ചെയ്ത് ലഭിക്കും.
പവര്‍ ഓഫ് അറ്റോര്‍ണി, ട്രേഡ് മാര്‍ക്ക്, ബിസിനസ് ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ വാണിജ്യ സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക റൂട്ട്‌സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും), 04712770557 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."