HOME
DETAILS

ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രിംകോടതിയില്‍

  
backup
November 22 2020 | 03:11 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0-2

 

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് രണ്ടിരട്ടിയലധികം ഫീസ് ഇടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു.
നവംബര്‍ 13ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്. കേന്ദ്ര മെഡിക്കല്‍ കമ്മിഷന്‍ നിലവില്‍ വരാത്തതിനാല്‍ സുപ്രിംകോടതി ഉത്തരവു പ്രകാരം നിലവില്‍ വന്ന ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ വാദിച്ചിരിക്കുന്നത്. അതിനു വിരുദ്ധമായ ഹൈക്കോടതിയുടെ ഇടക്കാല വിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ലെ കേന്ദ്ര മെഡിക്കല്‍ കമ്മിഷന്‍ നിയമം നിലവില്‍ വന്നതോടെ ഫീസ് നിര്‍ണയിക്കാനുള്ള അധികാരം മെഡിക്കല്‍ കമ്മിഷനാണെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാല്‍ ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനര്‍നിര്‍ണയിക്കണമെന്നും കോളജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസുവരെ നല്‍കേണ്ടി വരുമെന്ന് വിദ്യാര്‍ഥികളെ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതോടെ ചില സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പുതിയ ഫീസ് ഘടന ആവശ്യപ്പെട്ട് കത്തു നല്‍കി. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 85 ശതമാനം മെറിറ്റ് സീറ്റില്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു ഫീസ് നിര്‍ണയ സമിതി നേരത്തെ നിശ്ചയിച്ചത് 6.32 ലക്ഷം മുതല്‍ 7.65 ലക്ഷം വരെയായിരുന്നു. മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 11 മുതല്‍ 22 ലക്ഷം വരെയാണ്. ഇക്കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയില്‍ തടസഹരജി ഫയല്‍ ചെയ്തു.
കെ.എം.സി.ടി മെഡിക്കല്‍ കോളജിന് വേണ്ടി അഭിഭാഷകനായ ഹാരിസ് ബീരാനും, കരുണ മെഡിക്കല്‍ കോളജിനു വേണ്ടി സുല്‍ഫിക്കര്‍ അലിയുമാണ് തടസഹരജി ഫയല്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago