കരുവന്തല ചക്കംകണ്ടം റോഡിന് അനുവദിച്ച 35 കോടി രൂപ ചെലവഴിക്കണം: മുസ്്‌ലിം ലീഗ്
പാവറട്ടി: 2016 ജൂലൈ എട്ടിനു നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ കരുവന്തല ചക്കംകണ്ടം റോഡിന് 35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്താണ് ഈ റോഡിന്റെ പകുതിയിലേറെ ഭാഗം റബറൈസ്ഡ് ടാറിങ് നടത്താനായത്.
പൊതുമരാമത്ത് വകുപ്പിന്റെ റോഡായിട്ടു പോലും മണലൂര്‍ മണ്ഡലം എം.എല്‍.എ ഈ റോഡിനോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. മൂന്നരക്കോടി മാത്രമാണ് ഈ റോഡിന് ആവശ്യമുള്ളൂ എന്നും ബാക്കി മുപ്പത്തി ഒന്നരക്കോടി രൂപ എം.എല്‍.എ ഉദ്ദേശിക്കുന്ന ചില ഭാഗങ്ങളിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു കൊണ്ട് പൊതുമരാമത്ത് വകുപ്പിനും ധനകാര്യ വകുപ്പ് മന്ത്രിക്കും എം.എല്‍.എ മുരളി പെരുനെല്ലി കത്തയച്ച് കാത്തിരിക്കുകയാണ്. ബഡ്ജറ്റ് കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒരു ചെറിയ വര്‍ക്കു പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. റോഡിന്റെ വര്‍ക്ക് ഇനിയും ആരംഭിക്കാന്‍ എം.എല്‍.എ യുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫുമായി സഹകരിച്ച് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മണലൂര്‍ മണ്ഡലം മുസ്്‌ലിം ലീഗ് മുന്നറിയിപ്പ് നല്‍കി. യോഗം ലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്.എം അസ്ഗര്‍ അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ മനാഫ് അധ്യക്ഷനായി. ജില്ലാലീഗ് സെക്രട്ടറി അഡ്വ. മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി.
ദലിത് ലീഗ് മണ്ഡലം പ്രസിഡന്റ് കുഞ്ഞിമോന്‍ മേപ്പറമ്പില്‍, മുസ്്‌ലിംലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബി.വി.കെ ഫക്രുദ്ധീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ മാസ്റ്റര്‍ പാടൂര്‍, ഹനീഫ ഹാജി വാക, റഷീദ് കുന്നിക്കല്‍, റഷീദ്, ഷെക്കീര്‍ മാസ്റ്റര്‍, പരീദ് കേച്ചേരി, സുലൈമാന്‍ മാസ്റ്റര്‍ എളവള്ളി, സുലൈമാന്‍ വാടാനപ്പള്ളി, പി.കെ അഹമദ് വാടാനപ്പള്ളി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയുര്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് സല്‍മാന്‍ ചെമ്പയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ശരീഫ് ചിറക്കല്‍, ടി.പി സുബൈര്‍ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."