കേരളത്തില്‍ ആറാടാമെന്ന് ഇ.ഡി കരുതണ്ട; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നു: വീണ്ടും തോമസ് ഐസക്
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ഇഡിയും കൂടി ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ഇഡിയുടെ നടപടി നിയമസഭയോടുള്ള അവഹേളനമാണ്. ഇവിടത്തെ നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്ന് ഇഡി കരുതണ്ടെന്നും മന്ത്രി പറഞ്ഞു.
ഇ.ഡി. മാധ്യമങ്ങള്‍ക്ക് വാട്ട്സ് ആപ്പ് മെസേജ് വഴി വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു. തലക്കെട്ടു പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ഇഡി മാധ്യമങ്ങള്‍ക്കയച്ച വാട്‌സ്ആപ്പ് സന്ദേശം ഇതിന് തെളിവാണെന്നും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാന്‍ സര്‍ക്കാരിനെ കിട്ടില്ല. നിയമപരമായി നേരിടാനാണ് തീരുമാനം എന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയും ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും കേരള സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രതിപക്ഷവും ഇഡിയും തമ്മില്‍ എന്തെങ്കിലും ഏര്‍പ്പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."