തവനൂര്‍ സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ കൂട്ട മരണങ്ങള്: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍
മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ സംഭവത്തില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും മൃതദേഹങ്ങള്‍ തിടുക്കത്തില്‍ സംസ്കരിക്കുന്നത് തടഞ്ഞു. സംഭവത്തിലെ ദുരൂഹതയകറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ബഹളം തുടരുകയാണ്.
വാര്‍ദ്ധക്യസഹജമായ അസുഖം മൂലമുള്ള മരണമെന്നാണ് വ്യദ്ധസദനത്തിലെ ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. അതേസമയം, മരണങ്ങള് പട്ടിണി മൂലമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ
വൃദ്ധമന്ദിരത്തിലെ മരണങ്ങള് ആരെയും അറിയിക്കുന്നില്ലെന്നും, തിടുക്കത്തില്‍ സംസ്കരിക്കുന്നതിനെ കുറിച്ച് അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇന്നും ഇന്നലെയുമായി നാലു പേരാണ് ഇവിടെ മരിച്ചത്. കാടഞ്ചേരി സ്വദേശി ശ്രീദേവിയമ്മയാണ് ഞായറാഴ്ച മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ശ്രീനിലയത്തിലെ കൃഷ്ണ ബോസ്, മാണൂര്‍ കടവത്ത് വേലായുധന്, ചാലിശ്ശേരി മഠത്തില്‍ പറമ്പില്‍ കാളിയമ്മ എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."