HOME
DETAILS

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കുപിന്നില്‍ സംഘ്പരിവാര്‍ സംഘടനകളെന്ന് ഉവൈസി

  
backup
June 30 2019 | 20:06 PM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3-3

 

ന്യൂഡല്‍ഹി: മുസ്്‌ലിംകള്‍ക്കും ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നില്‍ സംഘ്പരിവാര്‍ സംഘടനകളാണെന്ന് ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി.
രാജ്യത്ത് അടുത്തകാലത്തുണ്ടായ എല്ലാ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും പിന്നില്‍ സംഘ്പരിവാര്‍ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ല. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ്്‌ലിംകളെ ആക്രമിക്കുകയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെന്നും അദ്ദേഹം ആരോപിച്ചു.
ജയ് ശ്രീറാം, വന്ദേമാതരം എന്നിങ്ങനെ വിളിക്കാന്‍ വിസമ്മതിക്കുന്നവര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. രാജ്യത്തെ മുസ്്‌ലിംകളെയും ദലിതരെയും ലക്ഷ്യം വച്ചാണ് ഇത്തരം ആക്രമണങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നത്. ഏതൊരു ആക്രമണത്തിനു പിന്നിലും സംഘ്പരിവാറുമായി ബന്ധമുള്ള സംഘടനകളാണെന്നും അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു.
മോഷ്ടാവെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ തബ്രേസ് അന്‍സാരിയെന്ന യുവാവിനെ പിടികൂടി ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിപ്പിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി ആക്രണങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ പശു മോഷണം ആരോപിച്ചായിരുന്നു മുസ്്‌ലിംകളും ദലിതരും ഇരകളാക്കപ്പെട്ടിരുന്നത്. പിന്നീട് ബീഫിന്റെ പേരിലായി. എല്ലാവര്‍ക്കും വികസനമെന്ന മോദിയുടെ വീക്ഷണത്തിന് യോജിച്ചതാണോ ഇത്തരം ആക്രമണങ്ങളെന്നും അദ്ദേഹം ചോദിച്ചു.
സമൂഹത്തില്‍ മുസ്്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതുവരെ ആര്‍.എസ്.എസും ബി.ജെ.പിയും തയാറായിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്്‌ലിംകള്‍ക്കെതിരേ ഭീകരവാദികള്‍, ദേശവിരുദ്ധര്‍, പശുക്കളെ കൊലപ്പെടുത്തുന്നവര്‍ എന്നിങ്ങനെ ചൂണ്ടിക്കാട്ടി ആക്രമണങ്ങള്‍ അഴിച്ചു വിടുന്നത് തുടരുകയാണെന്നും ഉവൈസി ആരോപിച്ചു,. ഇപ്പോള്‍ ജയ് ശ്രീറാം എന്ന് വിളിക്കാത്തവര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയാണ് സംഘ്പരിവാര്‍ സംഘടനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago