പൊലിസ് സേനയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിക്കുന്നത്: പിണറായി വിജയന്
തൃശൂര്‍: പൊലിസിനിടയില് നിന്ന് കേള്‍ക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ കോസ്റ്റല്‍ പൊലിസ് വാര്ഡന്മാരുടെ പാസിങ്ങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊലിസ് സേനയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വ്യത്യസ്തരായ നിരവധി പേര് സേനയില്‍ ഉണ്ട്.എന്നാല്‍ ചില ആളുകള്‍ സ്വന്തം മനോനിലക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നു.ഇത്തരക്കാരുടെ പ്രവര്‍ത്തനം സേനക്ക് മൊത്തമായി ചീത്തപ്പേരുണ്ടാക്കുന്നു.
ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ കണ്ടില്ലെന്ന് വെക്കാന്‍ സര്‍ക്കാരിന് കഴിയില്ല.സ്വന്തം മനോനില പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം പൊലിസ് സേനയില്‍ ഉണ്ടാകാന്‍ പാടില്ല.അതിനാല്‍ തന്നെ ശക്തമായ നടപടി എടുക്കും.
പഴയ പൊലിസിന്റെ മുഖം മാറ്റുക എന്നത് സര്‍ക്കാരിന്റെ നയമാണ്.ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ ക്രൂശിക്കില്ലെന്നും പൊലിസിന് മാനുഷിക മുഖം നല്‍കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കസ്റ്റഡി മരണങ്ങളില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കെയാണ് പൊലിസിന് താക്കീത് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.
മന്ത്രി വി.എസ് സുനില്‍കുമാര്‍, ഡി.ജി.പി ലോകനാഥ് ബെഹ്റ,എ.ഡി.ജി.പി ഡോ.ബി.സന്ധ്യസന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."