HOME
DETAILS
MAL
118 എ പ്രകാരം നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ്
backup
November 23 2020 | 06:11 AM
മലപ്പുറം:തന്നെ ഫേസ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് 118 എ പ്രകാരം നല്‍കിയ പരാതി പിന്‍വലിക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ്. വിവാദമായ പൊലിസ് നിയമഭേദഗതി പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസാണിത്.
യു.ഡി.എഫ് നേതൃത്വം ഒന്നടങ്കം സര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ പ്രതികരിച്ചതിന് പിന്നാലെയാണ് ഇതിന് വിപരീതമായി യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ ഈ നീക്കം.
സി.പി.എം പ്രവര്‍ത്തകനായ തിലകന്‍ എന്നയാളുടെ പേരിലാണ് മുസലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാനാണ് വലപ്പാട് പൊലിസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലിസ് തുടര്‍നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."