ഇ അഹമ്മദിന്റെ ഓര്‍മയ്ക്ക് എസ്.ടി.യു വെളിച്ചം പദ്ധതി
അരീക്കോട്: മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ അഹമ്മദിന്റെ ഓര്‍മക്കായി കെ.എസ്.ഇ.ബി എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാനത്തെ നിര്‍ധന കുടുംബങ്ങളുടെ വീട് സമ്പൂര്‍ണമായി വൈദ്യുതീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദേശീയ എക്‌സിക്യൂട്ടീവ് ക്യാംപിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
വിധവകള്‍, വൃദ്ധര്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ വീടുകള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. വയറിങ് മുതല്‍ വൈദ്യുതീകരിക്കുന്നത് വരെയുള്ള എല്ലാ ചെലവുകളും സംഘടനയാണ് വഹിക്കുക.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ അരീക്കോട് പഞ്ചായത്തിലെ മൂന്നു വീടുകളെ തെരഞ്ഞെടുത്തിരുന്നു. ഇ അഹമ്മദിന്റെ സ്മരണകളെ സമൂഹത്തില്‍ എന്നും നിലനിര്‍ത്തുകയാണ് വെളിച്ചം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരീക്കോട് കാരിപറമ്പില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല നിര്‍വഹിച്ചു.
എസ്.ടി.യു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അബ്ബാസ് താമരശ്ശേരി, അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ, റഫീഖ് മൈത്ര, മുസദ്ധിഖ് അരീക്കോട്, വി.എ നാസര്‍ കാവനൂര്‍, മമ്മുണ്ണി കിഴിശ്ശേരി, ഉമര്‍, ടി.കെ മുഹമ്മദ്, ഉമര്‍ വെള്ളേരി, മൊയ്തീന്‍ മുസ്‌ലിയാര്‍, സിദ്ധീഖ്, അന്‍വര്‍ കാരാട്ട്, അലി കിഴുപറമ്പ്, ശരീഫ് കല്ലരട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."