HOME
DETAILS
MAL
സഊദിയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾ 5,877 ആയി കുറഞ്ഞു; ഇന്ന് 445 രോഗ മുക്തി, 231 വൈറസ് ബാധ, 16 മരണം
backup
November 23 2020 | 12:11 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 445 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16 രോഗികൾ മരണപ്പെടുകയും 231 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 5,877 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 765 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,796 ആയും വൈറസ് ബാധിതർ 355,489 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 445 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 343,816 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."