HOME
DETAILS

മംഗളൂരുവില്‍ വിമാനം തെന്നിയ സംഭവം: ദുരന്തമുഖത്തിനടുത്തേക്കു ഉണ്ടായിരുന്നത് വെറും ഇരുപത് അടി ദൂരം മാത്രം ഞെട്ടലില്‍ നിന്നും മുക്തമാകാതെ യാത്രക്കാര്‍

  
backup
July 01 2019 | 18:07 PM

flight-accident-mangaluru-review-by-vitness

 

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം റണ്‍വേ വിട്ടോടിയ സംഭവത്തിലെ നടുക്കത്തില്‍ നിന്നും മോചിതരാകാതെ ജില്ലയിലെ യാത്രക്കാര്‍. കാസര്‍കോട് ബന്തടുക്ക സ്വദേശിനി അശ്വിനി,ചട്ടഞ്ചാല്‍ സ്വദേശി മുനീര്‍,ഇയാളുടെ ഭാര്യ റസീന,മക്കളായ മുര്‍ഷിദ്,മുഫീദ, കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഫൈസല്‍,ഇയാളുടെ റംസീന എന്നിവരുള്‍പ്പെടെയുള്ള ജില്ലയിലെ യാത്രക്കാരാണ് കഴിഞ്ഞ ദിവസത്തെ അപകടത്തിന്റെ ഞെട്ടലില്‍ കഴിയുന്നത്.

5.13 ഓടെ മംഗളൂരുവിലെത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. തുടര്‍ന്ന് വട്ടമിട്ടു പറന്ന വിമാനം പത്തു മിനിറ്റിനു ശേഷം വീണ്ടും റണ്‍വേയിലേക്കു താഴ്ന്നു വന്നെങ്കിലും പെടുന്നനെ മുകളിലേക്ക് ഉയര്‍ന്നതായി മുനീര്‍ പറയുന്നു. ഇതോടെ തങ്ങള്‍ ആശങ്കയിലായതായും മുനീര്‍ വ്യതിക്തമാക്കി. മൂന്നാം തവണ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ വാന്‍ കുലുക്കം അനുഭവപ്പെട്ടതായും സാധാരണ ഗതിയില്‍ മുന്നോട്ട് ഓടുന്ന തരത്തിലുള്ള ഓട്ടത്തില്‍ നിന്നും മാറി സഡന്‍ ബ്രേക്ക് ഇട്ടപോലെ അനുഭവപെട്ടതായും മുനീര്‍ പറഞ്ഞു. രണ്ടാമതും ഇതേ അനുഭവം വിമാനത്തിന് ഉണ്ടായെങ്കിലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായിരുന്നില്ല. ജനലില്‍ കൂടി പുറത്തേക്കു നോക്കിയപ്പോള്‍ ടാറിങ് ഉള്ള ഭാഗത്തല്ല വിമാനം നില്‍ക്കുന്നതെന്ന് മനസിയിലായി. ഇതിനിടയില്‍ വിമാനം മുന്നോട്ടു പോകുമെന്ന് കരുതിയെങ്കിലും അരമണിക്കൂര്‍ സമയം കഴിയുന്നതിനിടക്ക് വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കി. വിമാനത്തില്‍ നിന്നും ഇറങ്ങിയപ്പോഴാണ് വിമാനം നില്‍ക്കുന്ന അപകടാവസ്ഥ കാണാതായത്.

വിമാനം ഇറങ്ങുമ്പോള്‍ ഉണ്ടാകേണ്ട നിശ്ചിത വേഗതയേക്കാള്‍ കൂടുതല്‍ വേഗത ഉണ്ടായതാണ് പാര്‍ക്കിങ് വെയിലേക്കു തിരിയുന്നതിനിടയില്‍ വിമാനം റണ്‍വേ വിട്ടോടാന്‍ ഇടയാക്കിയതെന്നും ലാന്ഡിങ്ങിന് ശ്രമിച്ച വിമാനം ഒരുതവണ പെടുന്നനെ മാനത്തേക്ക് പറന്നുയര്‍ന്ന സംഭവം ഇതാണ് ചൂണ്ടി കാണിക്കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.

അതെ സമയം 2010 മെയ് 22 നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം നടന്നത് വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ഉണ്ടാകേണ്ട നിശ്ചിത വേഗവും ഉയരവും അല്ലാത്തത് കാരണമാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2010 ലെ അപകടത്തിന് സമാനമായ അപകടമാണ് പൈലറ്റിന്റെ മനസ്സാന്നിധ്യം കൊണ്ടും തങ്ങളുടെ ആയുസിന്റെ ദീര്‍ഘം കൊണ്ടും ലഭിച്ചതെന്നാണ് യാത്രക്കാര്‍ പറയുന്നത്.
റണ്‍വേയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ വിമാനം 200 മീറ്ററോളം സഞ്ചരിച്ചാണ് റണ്‍വേയിലെ വെള്ളമൊഴുകിപ്പോകാന്‍ വേണ്ടി നിര്‍മിച്ച

കാനയും കടന്നു നിന്നത്. വിമാനത്തിന്റെ മുന്‍ചക്രം കാന കടന്നിരുന്നുവെങ്കിലും പിന്‍ചക്രങ്ങള്‍ കാനയില്‍ വീഴുന്നതിനു മുമ്പായി വിമാനം നിന്നത് വിമാനത്തിന് തീപിടിക്കുന്ന സാഹചര്യം ഇല്ലാതാക്കിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിമാനത്തിന്റെ എഞ്ചിനുകള്‍ ഭൂമിയില്‍ തട്ടി തട്ടിയില്ലെന്ന നിലയിലാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വിമാനം മണലില്‍ പുതഞ്ഞതും പൈലറ്റിന്റെ മനസ്സാന്നിധ്യവും ഒന്ന് കൊണ്ട് മാത്രം വിമാനത്താവളത്തിലെ അപകട മുനമ്പിലെത്തുന്നതിനു മുമ്പ് വിമാനം നില്‍ക്കാന്‍ ഇടയാക്കി. 2010ല്‍ വിമാനം മലഞ്ചെരുവിലേക്കു പതിച്ച ഭാഗത്തേക്ക് വെറും ഇരുപത് അടി ദൂരം മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്നാണ് വിവരം.

സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നാലേ അപകടത്തിനിടയാക്കിയ കാരണങ്ങള്‍ വ്യക്തമാകുകയുള്ളൂ.

വിമാനം കുഴിയില്‍ പതിച്ചിരുന്നെങ്കില്‍ 2010 ലുണ്ടായ വിമാന ദുരന്തം വീണ്ടും ആവര്‍ത്തിക്കുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. അന്ന് ജീവനകക്കറും യാത്രക്കാരും ഉള്‍പ്പെടെ 158 പേരാണ് ദാരുണമായി മരിച്ചത്. ഇതില്‍ 52 പേര്‍ മലയാളികളായിരുന്നു.

കഴിഞ്ഞ ദിവസം വിമാനം ഇറക്കുന്നതിനിടെ ഉഗ്രശബ്ദമാണ് ഉണ്ടായത്. ശബ്ദം കേട്ട് യാത്രക്കാരെല്ലാം പരിഭ്രാന്തരായി. ഒരു നിമിഷം 2010 ലെ വിമാന ദുരന്തം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തിയതായി ജില്ലയിലെ യാത്രക്കാര്‍ പറഞ്ഞു.
പ്രസ്തുത വിമാനത്തില്‍ 183 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ലാന്‍ഡിങ് ചെയ്ത ശേഷം അമിത വേഗതയില്‍ ഓടിയതിനെ പുറമെ രണ്ടു തവണ സഡന്‍ ബ്രേക്ക് ഉപയോഗിച്ച അനുഭവം ഉണ്ടായതും ഇത്രയും കാലത്തെ വിമാന യാത്രക്കിടയില്‍ ആദ്യാനുഭവം ആയതോടെ അപകടം മണത്തതായി യാത്രക്കാര്‍ പറഞ്ഞു. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് തങ്ങള്‍ക്കു ജീവന്‍ തിരിച്ചു കിട്ടിയതെന്നും ഇവര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago