നടിയെ ആക്രമിച്ച കേസ്: മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയായ പ്രദീപ് കോട്ടാത്തലയുടെ ജാമ്യാപേക്ഷയാണ് കാസര്‍കോട് ജില്ല സെഷന്‍സ് കോടതി തള്ളിയത്. നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും തെളിവ് ശേഖരണത്തിനും, ചോദ്യം ചെയ്യാനും പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പ്രദീപിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കാരണം മജിസ്‌ട്രേറ്റിനോട് ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രദീപ് കോട്ടത്തലക്കെതിരെ പൊലിസ് കേസെടുത്തത്.
കേസ് കെട്ടിച്ചമച്ചതാണെന്നും ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഇക്കാര്യങ്ങളൊന്നും പ്രോസിക്യൂഷന്‍ സൂചിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നതിന് പ്രദീപിനെതിരേ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ എ. അനില്‍കുമാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."