ഈ വഴിയെന്ന് ശരിയാകും
മാള: കാട്ടിക്കരകുന്ന് അങ്കണവാടിയിലേക്കുള്ള ദുര്‍ഘട വഴിയിലൂടെയുള്ള യാത്ര കുരുന്നുകള്‍ക്ക് ദുരിതമാകുന്നു.
ഏതാനും മാസം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ കാട്ടിക്കരകുന്ന് അങ്കണവാടിയിലേക്കുള്ള റോഡ് വെള്ളം കുത്തിയൊഴുകി കുഴികള്‍ നിറഞ്ഞ് തകര്‍ന്ന സ്ഥിതിയിലാണ്. അങ്കണവാടി കുട്ടികളും രക്ഷിതാക്കളും ശോച്യാവസ്ഥയിലുള്ള ഈ റോഡിലൂടെയാണ് ദുരിതം സഹിച്ച് യാത്രചെയ്യുന്നത്.
ഈ മണ്ണ് റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനായി പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ റോഡിന്റെ ഉടമസ്ഥവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായതോടെ കോടതി ഇടപെടല്‍ ഉണ്ടായി.
റോഡ് കോണ്‍ക്രീറ്റിങ് തടസപ്പെടുകയാണുണ്ടായത്. അങ്കണവാടിയിലേക്കുള്ള റോഡ് കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട് .
കോടതി കേസും തര്‍ക്കങ്ങളും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അനന്തമായി നീളുന്ന കേസ് അവസാനിപ്പിച്ച് റോഡ് ഗതാഗതം യോഗ്യമാക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."