ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു: ജി. സുധാകരന്
ഓച്ചിറ: ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും മന്ത്രി ജി. സുധാകരന് പറഞ്ഞു.
ഓച്ചിറ പായിക്കുഴി അന്‍സാറുല്‍ മുസ്ലിമീന് സാധു സംരക്ഷണ സംഘത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മാനവ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്. എന്നാല്‍ ഹിന്ദു വര്‍ഗീയ വാദികള്‍ രാജ്യത്ത് ശക്തമായി ഇടപെടുകയാണ്. പ്രതിഷേധിക്കുന്നവരെ തീവ്രവാദ മുദ്രകുത്തി ക്രൂശിക്കുകയാണ്.
ഇരുപതിനായിരം മുസ്ലിംങ്ങള്‍ വിചാരണ കൂടാതെ ജയിലുകളില്‍ കഴിയുകയാണ്. ഇതില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് തീവ്രവാദികളെന്നും മന്ത്രി പറഞ്ഞു. നിസാം കണ്ടത്തില്‍ അധ്യക്ഷനായി. സിയാദ് വലിയ വീട്ടില്‍, ഫാ. ബെന്നി നെടുംപുറം, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി പ്രസംഗിച്ചു.
ഷുക്കൂര്‍ കണ്ടത്തില്‍ സ്വാഗതവും അഷ്റഫ് മാമൂട്ടില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."