എച്ച്.എം.ടി കമ്പനിയുടെ ഭൂമി വില്‍പനക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
കളമശേരി: എച്ച്.എം.ടി കമ്പനിയുടെ ഭൂമി വില്‍പ്പനക്കെതിരേ സമീപവാര്‍ഡുകളിലെ നിവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പ്രതിഷേധ കൂട്ടായ്മയും നടത്തി. വ്യാവസായിക ആവശ്യത്തിന് ഏറ്റെടുത്ത ഭൂമി വ്യാവസായികേതര ആവശ്യങ്ങള്‍ക്ക് വേണ്ടി വില്‍പ്പന നടത്തുന്നതിനെതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണം. തുച്ഛമായ വിലയ്ക്ക് തൊഴില്‍ ലഭിക്കുമെന്ന് കരുതി പ്രദേശവാസികളില്‍ നിന്ന് ഗവണ്‍മെന്റ് പൊതുമേഖല സ്ഥാപനമായ എച്ച്.എം.ടി.യ്ക്ക് ഏറ്റെടുത്ത് നല്‍കിയ ഭൂമി വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്.
പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനാണ് യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി വില്‍പ്പന ഒഴിവാക്കി കമ്പനിയില്‍ നിന്ന് ഭൂമി സര്‍ക്കാര്‍ തിരികെ ഏറ്റെടുത്ത് ജനോപകരപ്രദമായ തൊഴില്‍ സംരഭങ്ങള്‍ കൊണ്ടുവരണമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. യോഗത്തില്‍ ഭൂമി വിട്ട് നല്‍കിയവരുടെയും പ്രതിനിധികളും പങ്കെടുത്തു.
നിലവില്‍ എച്ച്.എം.ടി എംപ്ലോയീസ് സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമുള്‍പ്പെടുന്ന അഞ്ചേക്കറോളം ഭൂമിയാണ് കമ്പനി വില്‍പ്പന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ റേഷന്‍ കടയും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
എച്ച്.എം.ടി സ്റ്റോറിന് മുന്നില്‍ നടത്തിയ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്.അബൂബക്കര്‍ അധ്യക്ഷനായി. മുന്‍ എം.എല്‍.എ എ.എം.യൂസഫ്, കൗണ്‍സിലര്‍മാരായ ടി.എ.അബ്ദുള്‍ സലാം, സിന്ധു ഹരീഷ്, കെ.എ. സിദ്ദീഖ്, മൈമൂനത്ത് അഷറഫ് രാഷ്ര്ടീയ കക്ഷി പ്രതിനിധികളായ ഇടപ്പള്ളി ബഷീര്‍, സി.എസ്.ഐ കരീം, എം.എ.നൗഷാദ്, ഹെന്നി യൂസഫ്, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."