ദ്വിദിന ജി-20 ഉച്ചകോടിക്കിടെ 26 ലക്ഷത്തിലധികം സൈബർ ആക്രമണ ശ്രമം നടന്നതായി സഊദി
റിയാദ്: സഊദിയിലെ റിയാദിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അരങ്ങേറിയ ലോക നേതാക്കൾ പങ്കെടുത്ത ഉച്ചകോടിക്കിടെ 26 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾക്ക് ശ്രമം നടന്നതായി സഊദി. സഊദി നാഷണൽ ഇൻഫർമേഷൻ സെന്റർ മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉച്ചകോടിക്കിടെ ഇത്രയും ഭീകരമായ തോതിലുള്ള സൈബർ അറ്റാക്ക് ശ്രമം നടന്നുവെങ്കിലും ഒന്നിലും വിജയം കാണാൻ ഹാക്കർമാർക്ക് കഴിഞ്ഞില്ലെന്നും മുഴുവൻ അറ്റാക്ക് ശ്രമങ്ങളുടെയും ഉറവിടം കണ്ടെത്താൻ കഴിഞ്ഞുവെന്നും നാഷണൽ ഇൻഫർമേഷൻ സെന്റർ ഡയറക്‌ടർ ഇസ്സാം അൽ വാഖിത് അൽ ഇഖ്‌ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
فيديو | صد أكثر من مليوني و600 ألف هجمة إلكترونية خلال انعقاد قمة #مجموعة_العشرين #الإخبارية pic.twitter.com/oX1vZQFJyP
— الإخبارية - اقتصاد (@ekhbariya_eco) November 23, 2020
ഉച്ചകോടിക്ക് മുന്നേ തന്നെ ശക്തമായ സൈബർ ആക്രമണ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. ദേശീയ സൈബർ സുരക്ഷ അതോറിറ്റിക്ക് കീഴിൽ മാസങ്ങൾക്ക് മുന്നേ തന്നെ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."