കള്‍ വംശനാശ ഭീഷണിയില്‍
'അട്ടപ്പാടി ബ്ലാക്ക് 'ആടു
അഗളി: അട്ടപ്പാടിയിലെ നാടന്‍ പശുക്കളും ആടുകളും വംശനാശീഷണി നേരിടുന്നു. ആദിവാസികളുടെ പരമ്പരാഗത ജീവിതമാര്‍ഗത്തില്‍ പ്രധാനമാണ് ആടുമാടു വളര്‍ത്തല്‍. രോഗ പ്രതിരോധ ശേഷിയുള്ള നിരവധി ഇനങ്ങള്‍ ഇവര്‍ പരിപാലിച്ചിരുന്നു. എന്നാല്‍ അട്ടപ്പാടിയുടെ തനത് ഇനമായി അറിയപ്പെടുന്ന 'അട്ടപ്പാടി ബ്ലാക്ക് 'ആടുകള്‍ വംശനാശ ഭീഷണിയിലാണ്. പണ്ട് മിക്ക ഊരുകളിലും അട്ടപ്പാടി ബ്ലാക്ക് ആടുകള്‍ സുലഭമായിരുന്നു.
എന്നാല്‍ ഇന്നത് പതിനഞ്ചില്‍ താഴെ ഊരുകളിലായി ചുരുങ്ങി. ജില്ലാ പഞ്ചായത്ത് 300ളം ആടുകളെ ആടു ഫാമില്‍ സംരക്ഷിക്കുന്നുണ്ട്. ഇവിടെ വേണ്ടത്ര സ്ഥലസൗകര്യമില്ലെന്നത് പരിമിതിയാണ്.
മുന്‍ സര്‍ക്കാര്‍ ഗുണനിലവാരമില്ലാത്ത ആടുകളെ വാങ്ങി നല്‍കിയത് അട്ടപ്പാടി ബ്ലാക്കുകളുടെ നാശത്തിനു കാരണമായി.
അപൂര്‍വയിനം പശുക്കള്‍ അട്ടപ്പാടിയിലുണ്ടായിരുന്നു. ഇവയെ കോട്ടത്തറ ചന്തയിലാണ് വിറ്റിരുന്നത്. പ്രധാന വരുമാനസ്രോതസു കൂടിയായിരുന്നു. ഓരോ ഊരിലും നൂറുകണക്കിന് കന്നുകാലികളാണ് ഉണ്ടായിരുന്നത്.
അത്യുത്പാദന ശേഷിയുള്ള കറവമാടുകളെ നല്‍കിയതോടെ നാടന്‍ഇനങ്ങളുടെ കഷ്ടകാലം ആരംഭിച്ചു.
ഇവയെ സംരക്ഷിക്കാനുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. മൃഗ സംരക്ഷണത്തിന് ഇടതു സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
അഗളി, ഷോളയൂര്‍, പുതുര്‍ പഞ്ചായത്തകളും വിവിധപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ക്ക് 40,000 രൂപാ വരെ സബ്‌സിഡി നല്‍കുന്നുണ്ട്.
ആടിന് 12000 രൂപസബ്‌സിഡിയുണ്ട്. കാലിവളര്‍ത്തലിന് ഏറ്റവും അനുയോജ്യമായ കാലവസ്ഥയാണിവിടെയുള്ളത്. എന്നാല്‍ നിലവില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."