കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: മൗലവി
പയ്യന്നൂര്‍: ബൈക്ക് തീവച്ചു നശിപ്പിക്കപ്പെട്ട വടക്കുമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് കെ.കെ അഷ്റഫിന്റെ വീട് മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇരുളിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തി കലാപങ്ങള്‍ സൃഷിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സാമൂഹ്യവിരുദ്ധരുടെ ഇത്തരം ശ്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍, കെ.ടി സഹദുല്ല, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, എസ്.എ ഷുക്കൂര്‍ ഹാജി, എം. അബ്ദുല്ല, പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്, ഡി.കെ ഗോപിനാഥ് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
ലീഗ് നേതാവിന്റെ മകന്റെ ബൈക്ക് കത്തിച്ചു
പയ്യന്നൂര്‍: മുസ്ലിം ലീഗ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മകന്റെ ബൈക്ക് അഗ്നിക്കിരയാക്കി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ രാമന്തളിയിലാണ് സംഭവം. ലീഗ് പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ജില്ലാ കമ്മിറ്റിയംഗവുമായ രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ കെ.കെ അഷ്റഫിന്റെ ബൈക്കാണ് കത്തിച്ചത്.
അഷ്റഫിന്റെ മകന് മുഹമ്മദ് സലീലിന്റേതാണ് ബൈക്ക്. സലീല്‍ കാഞ്ഞങ്ങാട് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ എം.എസ്.സി വിദ്യാര്‍ഥിയാണ്. പെട്രോള്‍ ഒഴിച്ചാണ് ബൈക്ക് കത്തിച്ചതെന്ന് സംശയിക്കുന്നു.
പുലര്‍ച്ചെ ഒന്നരയോടെ സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ മുറ്റത്ത് ബൈക്ക് കത്തുന്നതാണ് കണ്ടത്. ഉടനെ അഷ്റഫും മകനും ചേര്‍ന്ന് തീയണക്കുകയായിരുന്നു. തന്നോടുള്ള രാഷ്ട്രീയ വൈരാഗൃമായിരിക്കാം ബൈക്ക് കത്തിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി അഷ്റഫ് പറഞ്ഞു. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി. അക്രമികളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."