വിപിന്‍ പണിക്കരെ പട്ടുവളയും നല്‍കി ആദരിക്കും
തൃക്കരിപ്പൂര്‍: കണ്ണൂര്‍കാസര്‍ഗോഡ് ജില്ലകളിലെ പ്രധാന കഴകങ്ങളില്‍ ഒന്നായ തൃക്കരിപ്പൂര്‍ രാമവില്യംകഴകത്തില്‍ നടന്ന മറത്തുകളിയില്‍ പ്രതിഭ തെളിയിച്ച മാതമംഗലം ഏര്യത്തെ എ. വിപിന്‍ പണിക്കര്‍ പട്ടുവളയും നല്‍കി ആദരിക്കുന്നു.
വടക്കേ മലബാറിന്റെ സ്വന്തം ഉത്സവമായ പൂരോത്സവത്തിന്റെ ഭാഗമായി തടിയന്‍ കൊവ്വല്‍ മുണ്ട്യയെയും പടന്ന മുണ്ട്യയെയും പ്രതിനിധീകരിച്ചു കളിച്ച എ വിപിനെ ഇന്ന് രാവിലെയാണ് ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ നാല്‍പ്പാടി ആസ്ഥാനമായ വലിയവീട് തറവാട്ട് അങ്കണത്തില്‍ വച്ച് പണിക്കറായി ആചാരപ്പേര് ചൊല്ലി ആദരിക്കുന്നത്. രാവിലെ 9.45 ന് രാമവില്യം കഴകം അന്തിത്തിരിയന്‍ ടി.വി. കുഞ്ഞിരാമന്‍ ഭദ്രദീപം തെളിയിക്കും.
ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം നാല്‍പ്പാടി പി.പി. അമ്പു പട്ടുംവളയും നല്‍കും. തുടര്‍ന്ന് ചേരുന്ന അനുമോദന സമ്മേളനം കേരള ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സി.ടി.കൃഷ്!ണന്‍, എന്‍.പി.തമ്പാന്‍, മാമുനി സുരേഷ്, കെ.രവീന്ദ്രന്‍, പി.രാഘവന്‍, സി.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."