അഭിലാഷ് ടോമിയെ ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് മാറ്റി; വൈദ്യസഹായം നല്കി
പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി മല്‍സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അകപ്പെട്ട മലയാളി സമുദ്രസഞ്ചാരി കമാന്‍ഡര്‍ അഭിലാഷ് ടോമിയെ (39) ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചു. പ്രാദേശിക സമയം രാവിലെ 9.30 ഓടെ ഫ്രഞ്ച് മല്‍സ്യബന്ധനക്കപ്പലായ 'ഒസിരിസ്' ആണ് അഭിലാഷ് ടോമിയുമായി ദ്വീപിലെത്തിയത്. ഇവിടെ പ്രാഥമിക വൈദ്യസഹായവും അഭിലാഷിന് നല്‍കിയെന്ന് നാവികസേന അറിയിച്ചു.
അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന് ഗ്രെഗര്‍ മക്ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്. അഭിലാഷിന് പരിക്കേറ്റതോടെ രക്ഷിക്കാനായി ഗ്രെഗര്‍ റേസില്‍ നിന്നും പിന്മാറുകയായിരുന്നു.
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്താണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടതായി സന്ദേശമെത്തിയത്. ഓസ്ട്രേലിയന്‍ റെസ്ക്യു കോഓര്ഡിനേഷന്റെയും നാവികസേനയുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."