HOME
DETAILS

സെമിത്തേരിയിലെ കല്ലറ തകര്‍ത്ത് കടത്തിയ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

  
backup
May 21 2017 | 23:05 PM

%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1-%e0%b4%a4%e0%b4%95%e0%b4%b0


കൊല്ലം: പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിലെ കല്ലറ തകര്‍ത്ത് കടത്തിയ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. നടത്തേരി മുഗള്‍വിള കഞ്ഞേലി കുഞ്ഞപ്പി(88)യുടെ മൃതദേഹമാണ് കാണാതായായിരുന്നത്.
കഴിഞ്ഞ മാര്‍ച്ച് 27നായിരുന്നു ഇവരുടെ മൃതദേഹം മറവു ചെയ്തത്. ഇന്നലെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് കല്ലറ തകര്‍ന്ന് ശവപ്പെട്ടി പുറത്ത് കിടക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കാണാനില്ലെന്ന വിവരം ലഭിക്കുകയും പൊലിസില്‍ അറിയിക്കുകയുകയുമായിരുന്നു.
കുന്നിക്കോട് പൊലിസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ മരിച്ച കുഞ്ഞേലിയുടെ കുടുംബ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിന്‍ നിന്ന് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞേലിയുടെ മകന്‍ തങ്കച്ചനെ (55) പൊലിസ് അറസ്റ്റു ചെയ്തു. മാനോവൈകല്യമുള്ള ആളാണ് ഇയാള്‍. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാകാം കല്ലറ തകര്‍ത്തതെന്നാണ് പൊലിസ് പറയുന്നത്. ബുധനാഴ്ച വരെ മറ്റ് കല്ലറകളില്‍ മെഴുകുതിരി കത്തിക്കാന്‍ വിശ്വാസികള്‍ എത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കിയ ശരീരാവശിഷ്ടങ്ങള്‍ പള്ളിസെമിത്തേരിയില്‍ വീണ്ടും മറവു ചെയ്തു.
അടക്കം ചെയ്ത മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പള്ളി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്കച്ചനെ അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  26 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  29 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  39 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  43 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago