മജിസ്‌ട്രേറ്റിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിനുള്ള ശുപാര്‍ശ ഡി.ജി.പിക്ക് കൈമാറി
കാസര്‍കോട്: ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി.കെ ഉണ്ണികൃഷ്ണനെ (45) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.
മജിസ്‌ട്രേറ്റിന്റെ മരണത്തില്‍ സംശയമുണ്ടെന്നും ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ദലിത് സംഘടനകളും തൃശൂര്‍ മുല്ലശ്ശേരിയിലെ ജനകീയ പഞ്ചായത്ത് ആക്ഷന്‍ കമ്മിറ്റിയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ അടക്കമുള്ളവരെ പൊലിസ് ചോദ്യം ചെയ്തുവെങ്കിലും മജിസട്രേറ്റിന്റെ മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ഈ കേസില്‍ സി.ബി.ഐ അന്വേഷണം പരിഗണിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."