HOME
DETAILS

എം.ജി സര്‍വകലാശാല

  
backup
July 28 2016 | 23:07 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-2


ഓഫ് കാംപസ്
പ്രാക്ടിക്കല്‍ പരീക്ഷ
ഏപ്രില്‍ മാസത്തില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.കോം ഓഫ് കാംപസ് (സി.ബി.സി.എസ്.എസ്) കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയുടെ 'ഐ.ടി ഫോര്‍ ബിസിനസ് ', 'ഐ.ടി. ഫോര്‍ ഓഫീസ് ' വിഷയങ്ങളുടെ പ്രാക്ടിക്കല്‍ തൃശൂര്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 5 മുതല്‍ ചാലക്കുടി നിര്‍മ്മല കോളജ് ഓഫ് എന്‍ജിനീയറിങില്‍ വച്ച് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ അതത് ദിവസം ഹാള്‍ടിക്കറ്റും തിരിച്ചറിയില്‍ രേഖയുമായി പരീക്ഷയ്ക്ക് ഹാജരാകണം.

ബി.എസ്.സി നഴ്‌സിങ്
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
ഇന്ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (റഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് തിരുവല്ല റ്റി.എം.എം കോളജ് ഓഫ് നഴ്‌സിങ്, കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് കോളജ് ഓഫ് നഴ്‌സിങ്, പത്തനംതിട്ട എം.ജി.എം എം.എം.സി കോളജ് ഓഫ് നഴ്‌സിങ്, പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നഴ്‌സിങ്, ചെത്തിപ്പുഴ സെന്റ് തോമസ് കോളജ് ഓഫ് നഴ്‌സിങ് എന്നിവ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ പുതുപ്പള്ളി യൂനിവേഴ്‌സിറ്റി കോളജ് ഓഫ് നഴ്‌സിങിലും,  കോട്ടയം ഗവ. കോളജ് ഓഫ് നഴ്‌സിങ്, ചേര്‍പ്പുങ്കല്‍ ഹോളി ഫാമിലി കോളജ് ഓഫ് നഴ്‌സിങ്, കോതമംഗലം മാര്‍ ബസേലിയോസ് കോളജ് ഓഫ് നഴ്‌സിങ്, തെള്ളകം കാരിത്താസ് കോളജ് ഓഫ് നഴ്‌സിങ്, വൈക്കം ബി.സി.എഫ് കോളജ് ഓഫ് നഴ്‌സിങ് എന്നിവ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിരുന്നവര്‍ ഗാന്ധിനഗര്‍ യൂനിവേഴ്‌സിറ്റ് കോളജ് ഓഫ് നഴ്‌സിങിലും പരീക്ഷ എഴുതണം.

പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റര്‍ ബി.എച്ച്.എം (പുതിയ സ്‌കീം - 2013 അഡ്മിഷന്‍ റഗുലര്‍ 2013ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 19ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഓഗസ്റ്റ് 4 വരെയും 50 രൂപ പിഴയോടെ 5 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 8 വരെയും സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (2013ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ആഗസ്റ്റ് 23ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ആഗസ്റ്റ് 4 വരെയും 50 രൂപ പിഴയോടെ 5 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 8 വരെയും സ്വീകരിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ
പത്തനംതിട്ട യൂനിവേഴ്‌സിറ്റി കോളജ് ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുട പ്രാക്ടിക്കല്‍ ആഗസ്റ്റ് 3ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.

ബി.ആര്‍ക്
പരീക്ഷാ ഫലം
2015 നവംബര്‍ മാസം നടത്തിയ ബി.ആര്‍ക് (മൂന്നാം സെമസ്റ്റര്‍ 2014 അഡ്മിഷന്‍ റഗുലര്‍2013 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി2011 ആന്റ് 2012 അഡ്മിഷന്‍ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റര്‍ (2013 അഡ്മിഷന്‍ റഗുലര്‍2012 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി2011 അഡ്മിഷന്‍ സപ്ലിമെന്ററി), ഒന്‍പതാം സെമസ്റ്റര്‍ 2011 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം
2015 ആഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് - മറ്റീരിയല്‍ സയന്‍സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം.
2015 ആഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ് - ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
2015 ഒക്‌ടോബര്‍ മാസം നടത്തിയ അഞ്ചാം സെമസ്റ്റര്‍ മോഡല്‍ മൂന്ന് ബി.പി.ഇ (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
2016 ജനുവരി മാസം നടത്തിയ ഒന്ന് മുതല്‍ ആറ് വരെ സെമസ്റ്റര്‍ ബി.എബി.എസ്.സി,ബി.കോം (വൊക്കേഷണല്‍) മോഡല്‍ രണ്ട്, ബി.ടി.എസ് (മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
2016 ഏപ്രില്‍ മാസം നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 9 വരെ അപേക്ഷിക്കാം.

ബി.എല്‍.ഐ.എസ്.സി, എം.എല്‍.ഐ.എസ്.സി: ജൂലൈ 30 വരെ
അപേക്ഷിക്കാം
എം.ജി സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ കീഴില്‍ നടത്തപ്പെടുന്ന ബി.എല്‍.ഐ.എസ്.സി, എം.എല്‍.ഐ.എസ്.സി കോഴ്‌സിന്റെ 2016-17 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 30 ആയി നീട്ടി.

ബി.ടെക് സീറ്റൊഴിവ്
തൊടുപുഴ യൂനിവേഴ്‌സിറ്റി എന്ജിനീയറിങ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളില്‍ മാനേജ്‌മെന്റ്എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 6ന് കോളജ് ഓഫീസില്‍ വച്ച് നടത്തും.
ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂനിക്കേഷന്‍ എന്ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പോളിമര്‍ എന്ജിനീയറിങ് എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. മാനേജ്‌മെന്റ്ക്വാട്ടയില്‍ 35000 രൂപയും, എന്‍.ആര്‍.ഐ ക്വാട്ടയില്‍ 50000 രൂപയും വാര്‍ഷിക ട്യൂഷന്‍ ഫീസ് നല്‍കണം.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യൂനിവേഴ്‌സിറ്റി എന്ജിനീയറിംഗ് കോളജിന്റെ മുട്ടത്തെ ഓഫിസില്‍ ഓഗസ്റ്റ് 6ന് രക്ഷാകര്‍ത്താവിനോടൊപ്പം എത്തിച്ചേരണം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന് എന്‍ട്രന്‍സ് റാങ്ക് നിര്‍ബന്ധമാണ്. എന്‍.ആര്‍.ഐ ക്വാട്ടയില്‍ എന്‍ട്രന്‍സ് റാങ്ക് ആവശ്യമില്ല. ഫോണ്‍ 04862-256222, 256534, 9447752787.

ബി.എഡ്: സീറ്റൊഴിവ്
മഹാത്മാ ഗാന്ധി സര്‍വകലാശാല നേരിട്ട് നടത്തുന്ന മൂവാറ്റുപുഴ ബി.എഡ് സെന്ററില്‍ 2016-18 അധ്യയന വര്‍ഷത്തെ അഡ്മിഷന് ഇംഗ്ലീഷ് വിഷയത്തില്‍ എസ്.ടി വിഭാഗം ഒരു ഒഴിവുണ്ട്.
അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 1ന് 11 മണിക്ക് കോളജ് ഓഫീസില്‍ ഹാജരാകണം.

            



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago