ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ പിന്നാക്ക വിഭാഗത്തിന് നീതി നല്‍കാനാവു: ചെന്നിത്തല
കോട്ടയം: ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കു മാത്രമേ പിന്നാക്കവിഭാഗത്തിനു നീതി നില്‍കാനാവൂവെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.
നാടാര്‍ സമുദായത്തെ ഓ.ഇ.സിയില്‍ പെടുത്തിയതും പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചതും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വി.എസ്.ഡി.പി യുടെ സംസ്ഥാന സമ്മേളനം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചെറിയ സമുദായങ്ങള്‍ക്കുപോലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ ഡപ്യൂട്ടി സ്പീക്കര്‍ പദവി സമുദായത്തിനു നല്‍കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്തു തന്നുവെന്നു ചിന്തിക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ പിന്നോക്കവിഭാഗത്തിന്റെ പോരാളിയായിരുന്ന വൈകുണ്‌സ്വാമിയെ ആദരിച്ച്‌പ്പോള്‍ കേരളം അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
34 പിന്നോക്കസമുദായങ്ങളെ കൂട്ടിയുള്ള വിശാല ജനാധിപത്യചേരി ഉടന്‍ രൂപീകരിക്കുമെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു.ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകുണ്ഠസ്വാമി ജനശക്തി പുരസ്‌കാരം പി.സി.ജോര്‍ജിന് നല്‍കി ആദരിച്ചു. പ്രഫ. ജെ. ഡാര്‍വിന്‍ എഴുതിയ ഓരു നഷ്ടജനതയും രാജ്യവും എന്ന പുസ്തകവും പ്രഫ. എസ് റെയ്മണ്‍ എഡിറ്റു ചെയ്ത ശ്രീവൈകുണ്ഠസ്വാമിയും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനവും എന്ന പുസ്തകവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ എം.എല്‍.എ വി. ദിനകരന് നല്‍കി പ്രകാശനം ചെയ്തു.
പ്രമുഖ പിന്നോക്ക സമുദായസംഘടനാ നേതാക്കളെ സമ്മേളനത്തില്‍ ആദരിച്ചു. വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ.ദാസ്, എം.പി. മോഹനന്‍, ബാലരാമപുരം ചന്ദ്രന്‍, പൊെറ്റക്കട സന്തോഷ്, വിളവൂര്‍ക്കല്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."