രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
തൊടുപുഴ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 26ാമത് രക്തസാക്ഷിത്വ ദിനം യൂത്ത്‌കോണ്‍ഗ്രസ് തൊടുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, ഭീകരവിരുദ്ധ പ്രതിജ്ഞ, അനുസ്മരണ സന്ദേശം എന്നീ പരിപാടികളോടെ ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെപിസിസി എക്‌സിക്യൂട്ടീവ് അംഗം സി.പി. മാത്യു ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറിമാരായ എന്‍. ഐ. ബെന്നി, വി. ഇ. താജുദ്ദീന്‍, മുഹമ്മദ് അന്‍ഷാദ്, പി. എ. ഷാഹുല്‍ ഹമീദ്, നൗഷാദ് കെ. എ., അക്ബര്‍ റ്റി. എല്‍., കെ. പി. റോയി, ജോമോന്‍ തെക്കുംഭാഗം, അബ്ദുള്‍ഖാദര്‍, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് എം. കെ. സിയാദ് നന്ദി പറഞ്ഞു.
ചെറുതോണി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) ഇടുക്കി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ്ഗാന്ധിയുടെ 26 ാംമത് രക്തസാക്ഷിദിനം ആചരിച്ചു. ഇടുക്കി ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങിന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ നേതൃത്വം നല്‍കി. രാജീവ്ഗാന്ധി ഇന്ന് കാണുന്ന ആധുനികതയിലേക്ക് ഇന്ത്യയെ ഉയര്‍ത്തികൊണ്ടുവന്ന പ്രധാനമന്ത്രിമാരില്‍ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിത്വമായിരുന്നുവെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. യോഗത്തില്‍ ഡിസിസി സെക്രട്ടറി എന്‍. പുരുഷോത്തമന്‍, സാബു, ശ്രീലാല്‍, സണ്ണി, കുഞ്ഞ്, കുട്ടപ്പന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."