HOME
DETAILS

പുതുചരിത്രമെഴുതി ജിഫ്‌രി തങ്ങളുടെ പൂര്‍വേന്ത്യന്‍ പര്യടനം

  
backup
July 03, 2019 | 6:23 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b0

 


കിഷന്‍ഗഞ്ച് (ബിഹാര്‍): സമസ്തയുടെ നവോത്ഥാന മുന്നേറ്റത്തില്‍ പുതുചരിത്രമെഴുതി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പൂര്‍വേന്ത്യന്‍ യാത്ര. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെയും ഹുദവികളുടെയും നേതൃത്വത്തില്‍ നടത്തുന്ന പൂര്‍വേന്ത്യയിലെ വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസിലാക്കാനും വിവിധ പരിപാടികളില്‍ സംബന്ധിക്കാനുമായിരുന്നു സമസ്ത പ്രസിഡന്റിന്റെ പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍ എന്നിവിടങ്ങളിലെ പര്യടനം.


പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭീപൂരില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഹുദായുടെ ബംഗാള്‍ കാംപസിലായിരുന്നു ജിഫ്‌രി തങ്ങളുടെ ആദ്യ പരിപാടി. കാംപസില്‍ നിര്‍മിച്ച ഗ്രാന്‍ഡ് മസ്ജിദ് ഉദ്ഘാടനം, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം, സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജുബൈര്‍ കമ്മിറ്റി ഹാദിയക്കു നിര്‍മിച്ചു നല്‍കിയ ശംസുല്‍ ഉലമാ മെമ്മോറിയല്‍ അല്‍ഫൗസ് മോറല്‍ സ്‌കൂള്‍ ഉദ്ഘാടനം, ദുംറ ഗ്രാമില്‍ നിര്‍മിച്ച മസ്ജിദ് ഉദ്ഘാടനം, രാംപൂര്‍ഹട്ടില്‍ നിര്‍മിച്ച ഹാദിയ മോറല്‍ സ്‌കൂള്‍ ഉദ്ഘാടനം എന്നിവ ജിഫ്‌രി തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മാതൃകയില്‍ ബംഗാളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സമസ്ത ബംഗിയോ ഉലമയുടെ പതാക കൈമാറ്റവും തങ്ങള്‍ നടത്തി.

എസ്.കെ.എസ്.എസ്.എഫ് ട്രെയ്‌സനേറിയം ദേശീയ സംഗമങ്ങളുടെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.
ചൊവ്വാഴ്ച അസമിലെത്തിയ ജിഫ്‌രി തങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. ബാര്‍പേട്ട ജില്ലയിലെ ബൈശ വില്ലേജില്‍ 2014 മുതല്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഹുദായുടെ അസം കാംപസിലായിരുന്നു ആദ്യ സന്ദര്‍ശനം. കാംപസിലെ പുതിയ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച 83 വിദ്യാര്‍ഥികളുടെ ക്ലാസ് ഉദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. അസമിലെ ബോഗ്ഡിയയില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ ദമാം കമ്മിറ്റി ഹാദിയക്കു വേണ്ടി നിര്‍മിച്ച മോറല്‍ സ്‌കൂള്‍, മസ്ജിദുത്തഖ്‌വ, ദാറുല്‍ഹുദാ ഏഴ്, എട്ട് ബാച്ചുകാര്‍ നിര്‍മിക്കുന്ന പ്രാഥമിക പഠനശാലകളുടെ ശിലാസ്ഥാപനം എന്നിവയും തങ്ങള്‍ നടത്തി. ഇന്നലെ ബിഹാറിലായിരുന്നു ജിഫ്‌രി തങ്ങളുടെ പര്യടനം. ഹാദിയക്കു കീഴിലുള്ള പ്രയാണ്‍ ഫൗണ്ടേഷനു കീഴില്‍ കിഷന്‍ഗഞ്ചില്‍ തുടങ്ങിയ കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിന്റെ ഉദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു.


ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട് തുടങ്ങിയ മാനേജിങ് കമ്മിറ്റി ഭാരവാഹികളും ഹുദവി പ്രതിനിധികളും തങ്ങളോടൊപ്പം പര്യടനത്തിലുണ്ടായിരുന്നു. കേരളത്തില്‍ സമസ്ത കൈവരിച്ച വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റം ഇതരസംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കല്‍ അനിവാര്യമാണെന്നും സമസ്തയുടെ സഹായവും പിന്തുണയും ഇതിനുണ്ടായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. അഞ്ചു ദിവസത്തെ പൂര്‍വേന്ത്യന്‍ പര്യടനത്തിനു ശേഷം സംഘം ഇന്ന് മടങ്ങിയെത്തും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  7 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  7 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  7 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  7 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  7 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  7 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  7 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  7 days ago