ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയവുമായി മോദി വീണ്ടും
ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്ന ആശയം വീണ്ടും ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തില്‍ പ്രിസൈഡിങ് ഓഫിസര്‍മാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുക എന്നത് ഒരു സംവാദ വിഷയം മാത്രമല്ല, അനിവാര്യതയാണ്. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ പ്രശ്‌നം പഠനവിധേയമാക്കുകയും പ്രിസൈഡിങ് ഓഫിസര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍ പട്ടിക ധാരാളമാണ്. വെവ്വേറെ പട്ടിക തയാറാക്കുന്നത് അനാവശ്യചെലവാണെന്നും മോദി പറഞ്ഞു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് ഒരൊറ്റ തെരഞ്ഞെടുപ്പ് നയം. 2019 ജൂണില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിവിധ കക്ഷികളെ വിളിച്ചെങ്കിലും പ്രതിപക്ഷം ഈ നീക്കത്തെ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."