HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അമേരിക്കക്കാര്‍ അനുവദിക്കില്ല: ജോ ബൈഡന്‍
backup
November 27 2020 | 01:11 AM
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പിന്റെ ഫലം അവതാളത്തിലാക്കാന്‍ അമേരിക്കന്‍ ജനത ആരെയും അനുവദിക്കില്ലെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് ബൈഡന്റെ മറുപടി.
രാജ്യത്ത് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പാണ് നടന്നത്. അതിന്റെ ഫലത്തെ നാം മാനിക്കുന്നു. ഈ രാജ്യത്തെ ജനങ്ങളും നിയമവും തെറ്റായ ഒന്നിനും കൂട്ടുനില്‍ക്കില്ല- ജന്മനാടായ ഡെലാവേറില്‍ സംഘടിപ്പിച്ച നന്ദിപറയല്‍ ചടങ്ങില്‍ ബൈഡന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."